ആഭ്യന്തര മന്ത്രാലയത്തിന്റെ ‘വതൻ 2025’ പരിശീലനം
text_fieldsആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ‘വതൻ 2025’
പരിശീലനത്തിൽനിന്ന്
ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ രാജ്യവ്യാപകമായുള്ള ‘വതൻ 2025’ പരിശീലനം ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ സേനയായ ലെഖ്വിയയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ മേൽനോട്ടത്തിൽ ആരംഭിച്ചു. വതൻ പരിശീലനത്തിന്റെ അഞ്ചാം പതിപ്പാണ് ആരംഭിച്ചത്.
ചൊവ്വാഴ്ച ആരംഭിച്ച ഈ പരിശീലനത്തിൽ വിപുലമായ സൈനിക, സുരക്ഷ, സിവിൽ സ്ഥാപനങ്ങളെല്ലാം പങ്കെടുക്കുന്നുണ്ട്. ഫീൽഡ് സജ്ജീകരണം, വിവിധ മേഖലകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുക, പ്രതിസന്ധികളും അടിയന്തര സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പരിശീലനത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് ഇന്നലെ അടിയന്തര സന്ദേശം അറബിയിലും ഇംഗ്ലീഷിലുമായി ലഭിച്ചിരുന്നു. ദേശീയ കമാൻഡ് സെന്റർ പുറത്തിറക്കിയ സന്ദേശത്തിൽ, മുൻകൂട്ടി നിശ്ചയിച്ച ഡ്രില്ലിന്റെ ഭാഗമാണിതെന്നും പൊതുജനങ്ങൾ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

