കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കാൻ സജ്ജമെന്ന് ആഭ്യന്തര മന്ത്രാലയം
text_fieldsബ്രിഗേഡിയർ അബ്ദുല്ല ഖലീഫ അൽ മുഫ്ത
ദോഹ: കോവിഡ്-19 വ്യാപനം തടയുന്നതിനായി ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതിയോ പൊതുജനാരോഗ്യ മന്ത്രാലയമോ പുതിയ നിയന്ത്രണങ്ങളേർപ്പെടുത്തിയാൽ അവ നടപ്പാക്കുന്നതിന് സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം. ഖത്തർ ടി.വിക്ക് നൽകിയ പ്രസ്താവനയിൽ പബ്ലിക് റിലേഷൻ വകുപ്പ് മേധാവി ബ്രിഗേഡിയർ അബ്ദുല്ല ഖലീഫ അൽ മുഫ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് കോവിഡ്-19 കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയവും ദുരന്തനിവാരണ സമിതിയും രാജ്യത്ത് രണ്ടാം തരംഗത്തിെൻറ സൂചന നൽകിയിരുന്നു. കോവിഡ്-19 പോസിറ്റിവ് കേസുകൾ വർധിക്കുന്നതോടൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഏതു നടപടി സ്വീകരിക്കുന്നതിനും സന്നദ്ധമെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രാലയം രംഗത്ത് വന്നിരിക്കുന്നത്.
രാജ്യത്ത് കോവിഡ്-19 വ്യാപനം തടയുന്നതിനായി ബന്ധപ്പെട്ട അതോറിറ്റികൾ പുറത്തിറക്കിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് ആഭ്യന്തരമന്ത്രാലയം നിർത്തിവെച്ചിട്ടില്ല. എല്ലാ നിയന്ത്രണങ്ങളും തുടരുന്നുണ്ട്.
കോവിഡ്-19 നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നത്. വാഹനങ്ങളിൽ നിശ്ചിത പരിധിയിൽ കൂടുതൽ യാത്രക്കാർ ഉണ്ടാകരുതെന്നും പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. മഹാമാരിയുടെ വ്യാപനം അവസാനിച്ചിട്ടില്ല. ഇത് അവസാനിച്ചെന്ന രീതിയിൽ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചാണ് പലരും ഇപ്പോൾ പെരുമാറുന്നത്. എന്നാലിത് കൂടുതൽ അപകടകരമായ സാഹചര്യത്തിലേക്കാണ് വഴിയൊരുക്കുക. ജനങ്ങളിൽ ബോധവത്കരണം നടത്തുന്നത് തുടരുന്നുണ്ട്. രോഗവ്യാപനത്തിെൻറ അതേ തോതിലുള്ള നിയന്ത്രണങ്ങളാണ് തുടരുന്നത്. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സഹകരണം വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

