വിമാനത്താവളം സന്ദർശിച്ച് ആഭ്യന്തര മന്ത്രി
text_fieldsആഭ്യന്തരമന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽ ഥാനി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിക്കുന്നു
ദോഹ: ഖത്തറിലേക്കും വിവിധ രാജ്യങ്ങളിലേക്കുമുള്ള ട്രാൻസിറ്റ് യാത്രക്കാരുമായി തിരക്കേറിയ അന്താരാഷ്ട്ര ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശോധന നടത്തി ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽ ഥാനി.
വിമാനത്താവളത്തിലെ വിവിധ വിപുലീകരണ പദ്ധതികൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. വർധിച്ചുവരുന്ന തിരക്കും യാത്രക്കാരുടെ ആവശ്യങ്ങളും കണക്കിലെടുത്ത് നടത്തുന്ന സമഗ്ര വികസന പ്രവർത്തനങ്ങളും പുതിയ സംവിധാനങ്ങളുമെല്ലാം മന്ത്രി വിലയിരുത്തി.
ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ എൻജി. ബദ്ർ മുഹമ്മദ് അൽ മീർ, ഖത്തർ ടൂറിസം ചെയർ സഅ്ദ് ബിൻ അലി അൽ ഖർജി, ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉന്നത സംഘം മന്ത്രിയെ അനുഗമിച്ചു.
ഗോൾഫ് കാർട് വാഹനത്തിൽ വിമാനത്താവളത്തിലെ വിവിധ മേഖലകൾ മന്ത്രിയും സംഘവും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ഏറ്റവും പുതിയ ടെർമിനലുകളും സെൽഫ് സർവിസ് കിയോസ്കും ഉൾപ്പെടെ നൂതന സംവിധാനങ്ങളും സൗകര്യങ്ങളും സന്ദർശിച്ചു. വിമാനത്താവളത്തിലെയും യാത്രക്കാരുടെയും സുരക്ഷ, സേവന നിലവാരം എന്നിവ സംബന്ധിച്ച സൗകര്യങ്ങളും നടപടിക്രമങ്ങളും വിമാനത്താവള ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രിക്ക് മുമ്പാകെ വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.