രാജകീയ വിവാഹത്തിൽ പങ്കെടുത്ത് ആഭ്യന്തര മന്ത്രി
text_fieldsജോർഡൻ രാജകുമാരന്റെ വിവാഹ ചടങ്ങിൽ
പങ്കെടുക്കാനെത്തുന്ന ശൈഖ മൗസ ബിൻത് നാസർ
ദോഹ: ജോർഡൻ രാജകുമാരൻ അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമന്റെ വിവാഹ ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രതിനിധിയായി ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി പങ്കെടുത്തു.
വ്യാഴാഴ്ച അമ്മാനിലെ അൽ ഹുസൈനിയ കൊട്ടാരത്തിലായിരുന്നു ജോർഡനിലെ ഏറ്റവും വലിയ ആഘോഷമായി രാജകീയ വിവാഹം നടന്നത്. ജോർഡൻ ഭരണാധികാരിയായ അബ്ദുല്ല രാജാവിനെ സന്ദർശിച്ച് അമീറിന്റെ സന്ദേശം കൈമാറി.
ശൈഖ മൗസ ബിൻത് നാസറും രാജകീയ വിവാഹത്തിൽ പങ്കെടുത്ത് വധൂവരന്മാരെ അനുഗ്രഹിച്ചു. അബ്ദുല്ല രാജാവ്, രാജ്ഞി റാനിയ അബ്ദുല്ല എന്നിവരെ സന്ദർശിച്ച് ആശംസ അറിയിച്ചു.

