Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇവിടെത്തന്നെ...

ഇവിടെത്തന്നെ അവധിയാഘോഷിക്കാം, തകർപ്പൻ അവസരങ്ങൾ ഇതാ...

text_fields
bookmark_border
ഇവിടെത്തന്നെ അവധിയാഘോഷിക്കാം, തകർപ്പൻ അവസരങ്ങൾ ഇതാ...
cancel

ദോഹ: ഖത്തരി പൗരന്മാർക്കും താമസക്കാർക്കും ഖത്തറിൽതന്നെ അവധിയാഘോഷിക്കുന്നതിനുള്ള പാക്കേജുകളുമായി (സ്​റ്റേക്കേഷൻ പാക്കേജുകൾ) ഖത്തർ എയർവേസ്​​ ഹോളിഡേയ്സ്​. അന്തർദേശീയ ഹോസ്​പിറ്റാലിറ്റി അനുഭവങ്ങൾ സ്വദേശത്തുതന്നെ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഖത്തർ ഹോസ്​പിറ്റാലിറ്റി മേഖലയെ പിന്തുണക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് പുതിയ പാക്കേജുകൾ ഖത്തർ എയർവേസ്​​ ഹോളിഡേയ്സ്​ അവതരിപ്പിച്ചിരിക്കുന്നത്.

ദോഹയിലെ അഞ്ച് പ്രമുഖ ഹോട്ടലുകളിലാണ് പാക്കേജുകൾ ലഭ്യമാക്കിയിട്ടുള്ളത്. അൽ മെസ്സില ലക്​ഷ്വറി കലക്​ഷൻ റിസോർട്ട് ആൻഡ് സ്​പാ, മോൺട്രിയൻ ദോഹ, സൂഖ് വാഖിഫ് ബോട്ടിക്യൂ ഹോട്ടൽസ്​, ഡബ്ല്യൂ ദോഹ, വെസ്​റ്റിൻ ദോഹ ഹോട്ടൽ ആൻഡ് സ്​പാ എന്നീ ഹോട്ടലുകളിലാണ് ഖത്തർ എയർവേസ്​​ ഹോളിഡേയ്സ്​ പാക്കേജ്.

ഒരു രാത്രിക്ക് ഒരാൾക്ക് 385 റിയാൽ നിരക്കിലാണ് പാക്കേജുകൾ ആരംഭിക്കുന്നത്. ഇതിൽ േബ്രക്ക് ഫാസ്​റ്റ്, ഡിന്നർ ഉൾപ്പെടും. ഒക്ടോബർ 15ഓടെ ബുക്ക് ചെയ്ത് ഒക്ടോബർ 31 വരെ പാക്കേജ് ലഭ്യമാകും.കോവിഡ്-19 അന്തർദേശീയ യാത്രകൾക്ക് പരിധിയിട്ടതിനാൽ സ്വദേശികൾക്കും രാജ്യത്തെ താമസക്കാർക്കുമായി സ്​റ്റേ ലോക്കൽ, ഫീൽ ഗ്ലോബൽ എന്ന പേരിൽ പുതിയ സ്​റ്റേക്കേഷൻ പാക്കേജുകൾ അവതരിപ്പിക്കുകയാണെന്ന് ഖത്തർ എയർവേസ്​​ ഗ്രൂപ്​ സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. സ്വദേശത്തിരുന്നുതന്നെ അന്താരാഷ്​ട്ര അവധിക്കാല അനുഭവമാണ് ഖത്തർ എയർവേസ്​​ മുന്നോട്ടുവെക്കുന്നതെന്നും മികച്ച കാലാവസ്​ഥയാണ് രാജ്യത്ത്​ ആഗതമാകുന്നതെന്നും അൽ ബാകിർ വ്യക്തമാക്കി.

സ്​റ്റേക്കേഷൻ പാക്കേജുകൾക്കായി തെരഞ്ഞെടുത്തിരിക്കുന്ന ഹോട്ടലുകളെല്ലാം ഖത്തർ നാഷനൽ ടൂറിസം കൗൺസിൽ അംഗീകാരം ലഭിച്ചവയാണ്. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ ഖത്തർ ക്ലീൻ സംരംഭത്തിലും ഹോട്ടലുകൾ പങ്കാളികളായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airwaysHolidaysqatar news
Next Story