Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പ്​ കാലത്ത്​​...

ലോകകപ്പ്​ കാലത്ത്​​ സ്കൂൾ അവധി

text_fields
bookmark_border
ലോകകപ്പ്​ കാലത്ത്​​ സ്കൂൾ അവധി
cancel
camera_alt

ലോ​ക​ക​പ്പ്​ ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​വേ​ദി​യാ​യ അ​ൽ​ബെ​യ്ത്​ സ്​​റ്റേ​ഡി​യം

ദോ​ഹ: ലോ​ക​ക​പ്പി​ന്​ പ​ന്തു​രു​ളു​ന്ന കാ​ല​യ​ള​വി​ൽ ഖ​ത്ത​റി​ലെ സ്കൂ​ളു​ക​ൾ​ക്ക്​ അ​ർ​ധ​വാ​ർ​ഷി​ക അവധി പ്രാ​ഖ്യാ​പി​ച്ച് വി​ദ്യാ​ഭ്യാ​സ-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. ന​വം​ബ​ർ 21 മു​ത​ൽ ഡി​സം​ബ​ർ 18 വ​രെ​യാ​ണ്​ കാ​ൽ​പ​ന്തി​ന്‍റെ വി​ശ്വ​മേ​ള​ക്ക്​ പ​ന്തു​രു​ളു​ന്ന​തെ​ങ്കി​ൽ ന​വം​ബ​ർ 20 മു​ത​ൽ ഡി​സം​ബ​ർ 22 വ​രെ അ​വ​ധി​ക്കാ​ല​മാ​യി​രി​ക്കും. 2022-23 അ​ധ്യ​യ​ന ക​ല​ണ്ട​ർ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. ആ​ഗ​സ്റ്റ്​ 16നാ​ണ്​ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്കം. അ​ധ്യാ​പ​ക​ർ​ക്കും സ്കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കും പു​തി​യ അ​ധ്യ​യ​ന​കാ​ലം ര​ണ്ടു ദി​വ​സം മു​മ്പാ​യി ആ​ഗ​സ്റ്റ്​ 14ന്​ ​ത​ന്നെ ആ​രം​ഭി​ക്കും. അ​ർ​ധ​വാ​ർ​ഷി​ക അ​വ​ധി ക​ഴി​ഞ്ഞ്​ ഡി​സം​ബ​ർ 25നാ​വും ര​ണ്ടാം സെ​മ​സ്റ്റ​ർ ആ​രം​ഭി​ക്കു​ക​യെ​ന്ന്​ സ്കൂ​ൾ ക​ല​ണ്ട​ർ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സ്കൂ​ൾ ജീ​വ​ന​ക്കാ​രു​ടെ വാ​ർ​ഷി​ക അ​വ​ധി 2023 ജൂ​ൺ 18 മു​ത​ൽ 2023 ആ​ഗ​സ്റ്റ്​ 17 വ​രെ​യാ​യി​രി​ക്കും. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ അ​വ​സാ​ന പ​രീ​ക്ഷ ജൂ​ൺ ആ​റി​നാ​യി​രി​ക്കും ന​ട​ക്കു​ക. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ബു​തൈ​ന ബി​ൻ​ത്​ അ​ലി അ​ൽ ജാ​ബി​ർ അ​ൽ നു​ഐ​മി​യാ​ണ്​ പു​തി​യ അ​ധ്യ​യ​ന ക​ല​ണ്ട​ർ പ്ര​ഖ്യാ​പി​ച്ച​ത്. കാ​ൽ​പ​ന്തു​ലോ​കം കാ​ത്തി​രി​ക്കു​ന്ന വി​ശ്വ​മേ​ള​യും വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ശീ​ത​കാ​ല അ​വ​ധി​യും ഒ​ന്നി​ച്ചാ​ണെ​ന്ന​ത്​ ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​വും. ലോ​ക​ത്തെ 32 ക​രു​ത്ത​രാ​യ ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ഫു​ട്​​ബാ​ൾ പോ​രാ​ട്ട​ത്തി​ന്​ രാ​ജ്യം വേ​ദി​യാ​വു​മ്പോ​ൾ 12 ല​ക്ഷ​ത്തി​ലേ​റെ വി​ദേ​ശ കാ​ണി​ക​ളെ​യാ​ണ്​ രാ​ജ്യം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World CupDohaHolidays for schools
News Summary - Holidays for schools in Qatar during the World Cup
Next Story