എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
text_fieldsദോഹ: നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തറിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വാരാന്ത്യം വരെ വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. നേരത്തേ, സെക്കൻഡ് സെമസ്റ്റർ മിഡ് -ടേം പരീക്ഷകൾക്ക് ശേഷമുള്ള സർക്കാർ സ്കൂളുകളിലെ അവധി ഏപ്രിൽ 22, 23 തീയതികളിലാക്കി നിശ്ചയിച്ച് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ, മേഖലയിലെ സംഘർഷങ്ങളുടെ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ബുധനാഴ്ച പുലർച്ചയോടെ മന്ത്രാലയം പുറപ്പെടുവിച്ചത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. ഇന്നലെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

