ഗാന്ധിജിയുടെ മൂല്യങ്ങൾ മുറുകെപ്പിടിക്കുക -ഇൻകാസ് ഖത്തർ
text_fieldsഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സമഭാവന ദിനത്തിൽ സി.കെ. മേനോൻ അനുസ്മരണ പ്രഭാഷണം ജോൺ ഗിൽബെർട്ട് നിർവഹിക്കുന്നു
ദോഹ: ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഗാന്ധിജയന്തി സമഭാവന ദിനമായി ആചരിച്ചു. ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സമീർ ഏറാമല അധ്യക്ഷത വഹിച്ചു. എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് ലോകത്തെ പഠിപ്പിച്ച മഹാത്മജിയുടെ ജീവിതത്തിൽനിന്ന് പാഠമുൾക്കൊണ്ട് സമൂഹത്തിനായി നിലകൊള്ളാനും മൂല്യങ്ങൾ സ്വാംശീകരിച്ച് രാഷ്ട്രസേവനം ചെയ്യാനും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാനും ഇൻകാസ് ഖത്തർ രക്ഷാധികാരിയുമായിരുന്ന പത്മശ്രീ സി.കെ. മേനോന്റെ നാലാം ചരമവാർഷികവും ആചരിച്ചു. ഇൻകാസ് മുൻ പ്രസിഡന്റ് ജോൺ ഗിൽബെർട്ട് അനുസ്മരണ പ്രഭാഷണം നടത്തി. ജൂട്ടാസ് പോൾ, അൻവർ സാദത്ത്, നിയാസ് ചെരിപ്പത്ത്, മനോജ് കൂടൽ, കരീം നടക്കൽ, ഷംസുദ്ദീൻ, ഫാസിൽ വടക്കേകാട്, ടി.കെ. നൗഷാദ്, നദീം മാനാർ തുടങ്ങിയവർ സംസാരിച്ചു.
ഷിഹാസ് ബാബു, ഷാഹിൻ മജീദ്, അനീസ് മലപ്പുറം, റെൻജു പത്തനംതിട്ട, ഹാഷിം കൊല്ലം, രാകേഷ് പാലക്കാട്, മുജീബ് തൃശൂർ, പ്രശോഭ് കണ്ണൂർ, മറ്റു ജില്ല ഭാരവാഹികൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് പാലൂർ സ്വാഗതവും ട്രഷറർ ജോർജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.
ദോഹ: ഇൻകാസ് സെന്‍ട്രല്‍ കമ്മിറ്റി നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി ആഘോഷ പരിപാടിക്ക് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ നേതൃത്വം നൽകി. തുമാമ ഇന്‍കാസ് ഓഫിസില്‍ മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി.
ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറിയും ലോക കേരളസഭാ അംഗവുമായ കെ.വി. ബോബന്, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സി. താജുദ്ദീന്, ബഷീര്‍ തുവാരിക്കല്‍, ഈപ്പന് തോമസ്, അഹദ് മുബാറക്, ഷാജഹാന് കൊല്ലം, ഹനീഫ് ചാവക്കാട്, അശ്റഫ് നന്നംമുക്ക്, അശ്റഫ് വാകയില്‍ തുടങ്ങിയവര്‍
സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

