Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹോക്സ്​ബിൽ...

ഹോക്സ്​ബിൽ കടലാമക്കുഞ്ഞുങ്ങളിൽ ല്യൂക്കിസ്​റ്റിക് പ്രതിഭാസം

text_fields
bookmark_border
ഹോക്സ്​ബിൽ കടലാമക്കുഞ്ഞുങ്ങളിൽ ല്യൂക്കിസ്​റ്റിക് പ്രതിഭാസം
cancel
camera_alt?????????? ?????????? ????? ???? ??????? ?????????????? ??????????? ??????????????????? ????????????. ?????? ?????????????????? ?????????? ????????

ദോഹ: റാസ്​ ലഫാൻ ബീച്ചിൽ വിരിഞ്ഞിറങ്ങിയ ഹോക്സ്​ബിൽ കടലാമക്കുഞ്ഞുങ്ങളിൽ ല്യൂക്കിസ്​റ്റിക് പ്രതിഭാസം കണ്ടെത്തിയതായി ഖത്തർ യൂനിവേഴ്സിറ്റിയിലെ ഗവേഷകർ അറിയിച്ചു. 2020 മേയ് ഒമ്പതിന് നടത്തിയ പരിശോധനയിൽ 63 മുട്ടകൾ വിരിഞ്ഞപ്പോൾ 14 കുഞ്ഞുങ്ങളിലും ജൂലൈ ഒമ്പതിന് നടത്തിയ പരിശോധനയിൽ 85 മുട്ടകൾ വിരിഞ്ഞപ്പോൾ നാല് കുഞ്ഞുങ്ങളിലുമാണ് ല്യൂക്കിസ്​റ്റിക് പ്രതിഭാസം കണ്ടെത്തിയിരിക്കുന്നത്. ഒരു ജീവിയിൽ ഭാഗികമായി വർണവസ്​തു നഷ്​ടപ്പെടുന്ന അവസ്​ഥയാണ് ല്യൂക്കിസം. ഇത് കാരണം തൊലി, മുടി, തൂവലുകൾ, ചെതുമ്പലുകൾ തുടങ്ങിയവ വെളുത്ത നിറത്തോട് കൂടിയോ അല്ലെങ്കിൽ മങ്ങിയ നിറത്തിലോ കാണപ്പെടും. അതേസമയം, കണ്ണുകളിലെ വർണവസ്​തു നഷ്​ടപ്പെടുകയുമില്ലാത്ത അവസ്​ഥ കൂടിയാണ് ല്യൂക്കിസം.

ഖത്തർ യൂനിവേഴ്സിറ്റിയിലെ പരിസ്​ഥിതി ശാസ്​ത്ര കേന്ദ്രത്തി​െൻറ റിപ്പോർട്ട് പ്രകാരം ഖത്തറിലെ ബീച്ചുകളിലും ലോകത്തി​​െൻറ മറ്റു ഭാഗങ്ങളിലും ഹോക്സ്​ബിൽ കടലാമക്കുഞ്ഞുങ്ങളിൽ ല്യൂക്കിസ്​റ്റിക് പ്രതിഭാസം വളരെ വിരളമായാണ് സംഭവിക്കുക. കടലാമകളിലെ മെലാനിൻ എന്നറിയപ്പെടുന്ന പിഗ്​മ​െൻറ് കോശങ്ങളുടെ അഭാവമാണ് ഇതിന് കാരണം. തൊലിയുടെ നിറം നൽകുന്ന വസ്​തുവാണ് മെലാനിൻ.റാസ്​ ലഫാനിൽ ല്യൂക്കിസ്​റ്റിക് പ്രതിഭാസം കണ്ട കടലാമക്കുഞ്ഞുങ്ങളുടെ നിറം മങ്ങിയ മഞ്ഞയാണ്. സാധാരണ അവസ്​ഥയിൽ കടുത്ത പച്ച നിറത്തോടെയാണ് ആമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങാറ്. തൊലിയിലെ നിറം നഷ്​ടപ്പെട്ടെങ്കിലും കണ്ണുകളിലെ നിറം കറുത്ത് തന്നെ കാണപ്പെടുന്നതിനാലാണ് ഇവയെ ല്യൂക്കിസ്​റ്റിക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, തൊലിയിലെ നിറം നഷ്​ടപ്പെടുന്നതോടൊപ്പം കണ്ണുകളിലെ നിറം കൂടി നഷ്​ ടമാകുന്ന അവസ്​ഥയാണ് ആൽബിനിസം. ഇത് ജന്മനായുള്ള തകരാറായാണ് ഗണിക്കപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf newstortoise
News Summary - hocks bill-tortoise-qatar news-gulf news
Next Story