പുതിയ ആരോഗ്യനയവുമായി എച്ച്.എം.സി
text_fieldsഹമദ് മെഡിക്കൽ കോർപറേഷൻ ആരോഗ്യ നയം 2030 പൊതുജനാരോഗ്യ മന്ത്രി
ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ഉദ്ഘാടനം ചെയ്തപ്പോൾ
ദോഹ: രാജ്യത്തിന്റെ ആരോഗ്യ മേഖലയിൽ സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) ആരോഗ്യ പരിരക്ഷാ നയം 2024-2030 പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ഉദ്ഘാടനം ചെയ്തു.ഖത്തറിന്റെ മൂന്നാം ദേശീയ വികസനനയം, ദേശീയ ആരോഗ്യ നയം എന്നിവയുമായി ചേർന്നാണ് എച്ച്.എം.സി ആരോഗ്യനയം വികസിപ്പിച്ചത്.
പൊതുജനങ്ങൾക്ക് ഉന്നത നിലവാരത്തിൽ ആരോഗ്യ സംരക്ഷണം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മേഖലയിലെ മുൻനിര ആരോഗ്യ പരിപാലന കേന്ദ്രമെന്ന നിലയിൽ എച്ച്.എം.സിയുടെ പദവി ഉയർത്താനും ഇത് ലക്ഷ്യമിടുന്നു.
രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ മേഖലയുടെ വളർച്ചക്കും വികസനത്തിനുമാണ് സാക്ഷ്യം വഹിക്കുന്നതെന്നും, ആഗോള തലത്തിൽതന്നെ മുൻനിര ആരോഗ്യകേന്ദ്രമായി എച്ച്.എം.സി മാറിക്കഴിഞ്ഞുവെന്നും ചടങ്ങിൽ ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു.
മികച്ച വിജയങ്ങളുടെയും നേട്ടങ്ങളുടെയും ട്രാക്ക് റെക്കോഡാണ് എച്ച്.എം.സിയുടെ സവിശേഷത. ഉന്നത നിലവാരത്തിൽ ആരോഗ്യ സംരക്ഷണത്തിൽ അഭൂതപൂർവമായ വികസനത്തിനാണ് എച്ച്.എം.സി സാക്ഷ്യം വഹിച്ചിരിക്കുന്നതെന്നും ഡോ. അൽ കുവാരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

