എച്ച്.എം.സി പുകയില നിയന്ത്രണ കേന്ദ്രം ഇനി ലോകാരോഗ്യ സംഘടന സെൻറർ
text_fieldsഹമദ് മെഡിക്കൽ കോർപറേഷൻ പുകയില നിയന്ത്രണകേന്ദ്രം
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് (എച്ച്.എം.സി) കീഴിെല പുകയില നിയന്ത്രണകേന്ദ്രം ലോകാരോഗ്യ സംഘടനയുടെ ടുബാക്കോ കൺേട്രാൾ സെൻററായി പുനർനാമകരണം ചെയ്തു. 2025 വരെയാണ് ലോകാരോഗ്യ സംഘടന പുകയില നിയന്ത്രണ കേന്ദ്രത്തിെൻറ കാലയളവ്. ഇതോടെ ലോകാരോഗ്യ സംഘടനയുമായി സഹകരിക്കുന്ന കേന്ദ്രങ്ങളുടെ പട്ടികയിൽ ഖത്തറിെൻറയും ഹമദ് മെഡിക്കൽ കോർപറേഷെൻറയും പേരു കൂടി ചേർക്കപ്പെടും. ലോകാരോഗ്യ സംഘടനക്ക് കീഴിെല ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജനൽ ഓഫിസിെൻറ കീഴിെല ഏക പുകയില നിയന്ത്രണ കേന്ദ്രം കൂടിയാണ് എച്ച്.എം.സിയിലുള്ളത്. ലോകാരോഗ്യ സംഘടനക്ക് കീഴിെല ടുബാക്കോ കൺേട്രാൾ സെൻററായി എച്ച്.എം.സി കേന്ദ്രത്തെ ഉയർത്തിയ സാഹചര്യത്തിൽ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിക്ക് കേന്ദ്രത്തിലെ ജീവനക്കാർ പ്രത്യേക നന്ദി അറിയിക്കുകയും കേന്ദ്രത്തിെൻറ മുന്നോട്ടുള്ള പ്രയാണത്തിൽ അകമഴിഞ്ഞ പിന്തുണക്കും വിവിധ പരിപാടികൾക്ക് നൽകിയ േപ്രാത്സാഹനത്തിനും ജീവനക്കാർ പ്രത്യേക പ്രശംസ രേഖപ്പെടുത്തുകയും ചെയ്തു.
ടുബാക്കോ കൺേട്രാൾ സെൻററിെൻറ ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിലും കേന്ദ്രത്തിെൻറ നേട്ടങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിലും വലിയ പങ്കു വഹിക്കുന്ന എച്ച്.എം.സി മാധ്യമ സംഘത്തിനും ജീവനക്കാർ നന്ദി അറിയിച്ചു. പുകയില വിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനും മറ്റു പ്രവർത്തനങ്ങൾക്കു നിരന്തരം പിന്തുണ നൽകുന്ന ലോകാരോഗ്യ സംഘടന ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജനൽ ഓഫിസ് സംഘത്തിനും മേഖല ഉപദേഷ്ടാവായ ഡോ. ഫാതിമ അൽ അവാക്കും എച്ച്.എം.സി ടുബാക്കോ കൺേട്രാൾ സെൻറർ പ്രത്യേകം നന്ദി രേഖപ്പെടുത്തി. രാജ്യത്ത് പുകയില വിരുദ്ധ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിെല ടുബാക്കോ കൺേട്രാൾ സെൻററാണ്. ചികിത്സക്ക് പുറമെ, പുകയില ഉപയോഗിക്കുന്നവർക്കുള്ള പ്രത്യേക കൗൺസിലിങ്ങും സാമൂഹിക ബോധവത്കരണ പരിപാടികളും ഗവേഷണ പദ്ധതികളും കേന്ദ്രത്തിന് കീഴിൽ നടന്നുവരുന്നുണ്ട്. പുകയില വിരുദ്ധ പ്രവർത്തന മേഖലയിൽ ഖത്തറിെൻറ സ്ഥാനം ലോകരാജ്യങ്ങൾക്കിടയിൽ മുൻപന്തിയിലെത്തിക്കുന്നതിൽ കേന്ദ്രത്തിെൻറ പങ്ക് വലുതാണ്. ലോകാരോഗ്യ സംഘടനക്ക് കീഴിൽ വന്നതോടെ സംഘടനയുടെ അന്താരാഷ്ട്ര ആരോഗ്യ പരിപാടികൾ നടപ്പാക്കുന്നതിനുള്ള പ്രത്യേക കേന്ദ്രമായി എച്ച്.എം.സി പുകയില നിയന്ത്രണ കേന്ദ്രം മാറും. ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, അക്കാദമികൾ തുടങ്ങിയവ ലോകാരോഗ്യ സംഘടനയുടെ കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ലോകാരോഗ്യ സംഘടനക്ക് കീഴിൽ പുകയില വിരുദ്ധ പരിപാടികൾക്കും പുകവലി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും പുകയില വിരുദ്ധ ബോധവത്കരണം തുടങ്ങി നിരവധി പരിപാടികൾക്ക് ഇനി എച്ച്.എം.സി പുകയില വിരുദ്ധ കേന്ദ്രം വേദിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

