Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൂക്ഷിക്കണം ‘സിസ്റ്റിക് ഫൈബ്രോസിസ്’ രോഗത്തെ
text_fieldsbookmark_border
ദോഹ: ശ്വസനാവയവങ്ങള്ക്കുണ്ടാകുന്ന ജനിതക അസു ഖമായ സിസ്റ്റിക് ഫൈബ്രോസിസ് ബാധിച്ചവരുടെ ഖത്ത റിലെ ശരാശരി ആഗോള നിലവാരത്തിലെത്തി. ശ്വാസകോ ശം, പാന്‍ക്രിയാസ്, കരള്‍, കുടല് തുടങ്ങിയവയുടെ പ്ര വര്‍ത്തനങ്ങളെ ബാധിക്കുന്ന ശ്വസനാവയവ ജനിത ക തകരാറാണ് സിസ്റ്റിക് ഫൈബ്രോസിസ്. ഈ രോഗത്തിന് ആധുനികമായ ചികിത്സ രീതികളും പ്രത്യേക പരിചര ണങ്ങളും ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ലഭ്യമാണ്.
സിസ്റ്റിക് ഫൈബ്രോസിസ് ബാധിച്ചവര്‍ക്ക് ആവശ്യമായ തരത്തിലുള്ള ആധുനിക ചികിത്സ രീതികളെല്ലാം ഹമദില്‍ ഉണ്ടെന്ന് ശ്വാസകോശ രോഗ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടൻറ് ഡോ. മുന അല്ലന്ഗാവി പറഞ്ഞു. നേരത്തേ ഇത്തരം രോഗികള്‍ക്ക് ലഭിച്ചിരുന്നതിനേക്കാള്‍ വളരെ മികച്ച ഗുണനിലവാരത്തിലുള്ള ചികിത്സ ലഭിക്കുന്നതിനാല്‍ ഇത്തരക്കാര്‍ക്ക് വിദ്യാലയങ്ങളിലും ജോലിസ്ഥലത്തും പോകാനാവും.
നല്ല നിലവാരത്തിലുള്ള ജീവിതം ഇവര്‍ക്ക് ലഭ്യമാകും. നേരത്തേ രോഗം കണ്ടെത്തി ചികിത്സ ആരംഭിക്കണം. പ്രധാന കാരണം രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം
ഖത്തറില്‍ അത്ര അപൂര്‍വമല്ലാത്ത ഈ രോഗം ബാധിച്ച 77 പേരാണ് ചികിത്സയിലുള്ളത്. അവരില്‍ 62 പേര് ഖത്തരികളാണ്. 18 വയസ്സിന് താഴെയുള്ള 45 പേരാണ് സിസ്റ്റിക് ഫൈബ്രോസിസിന് ചികിത്സിക്കുന്നതെന്ന് ഡോ. അല്ലന്ഗാവി പറഞ്ഞു. ഖത്തറില്‍ ഈ രോഗത്തിന് പ്രധാന കാരണം രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹമാണ്.
സിസ്റ്റിക് ഫൈബ്രോസിസ് ജീനുള്ളവരാണ് ഇരുവരുമെങ്കില്‍ ഓരോ ഗര്‍ഭത്തിലും കുട്ടികള്‍ക്ക് തകരാര്‍ വരാനുള്ള സാധ്യത 25 ശതമാനമാണ്.
കുട്ടികളില്‍ 25 ശതമാനം കുട്ടികള്‍ ഇതേ തകരാറുകള്‍ വഹിക്കുന്നവരാകുമ്പോള്‍ 50 ശതമാനമാണ് ആരോഗ്യമുള്ള കുട്ടികള്‍ പിറക്കാനുള്ള സാധ്യത. വിവാഹത്തിന് മുമ്പ് ജനിതക കൗണ്സലര്മാരുമായി സംസാരിച്ച് ആവശ്യമായ നിർദേശങ്ങള്‍ സ്വീകരിക്കണമെന്നും ഡോ. അല്ലന്ഗാവി ആവശ്യപ്പെടുന്നു.
സിസ്റ്റിക് ഫൈബ്രോസിസുള്ളവരുടെ വിയര്പ്പിന് സാധാരണയില്‍ കവിഞ്ഞ ഉപ്പുരുചിയുണ്ടാകും. കുട്ടികളെ ചുംബിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ഈ മാറ്റം തിരിച്ചറിയാനാവും.
ശ്വാസോച്ഛ്വാസത്തിലും ദഹനത്തിലുമുണ്ടാകുന്ന മാറ്റങ്ങളാണ് മറ്റു ലക്ഷണങ്ങള്‍. സിസ്റ്റിക് ഫൈബ്രോസിസ് രോഗം ഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും ചികിത്സയിലൂടെ തുടര്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാനാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story