Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ച്ച്.​എം.​സി:...

എ​ച്ച്.​എം.​സി: പു​തി​യ മേ​ധാ​വി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
എ​ച്ച്.​എം.​സി: പു​തി​യ മേ​ധാ​വി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

യൂ​സു​ഫ് ഖാ​ലി​ദ് അ​ൽ മ​സ്‍ല​മാ​നി, ഡോ. ​മു​ന അ​ൽ മ​സ്‍ല​മാ​നി

ദോ​ഹ: ഖ​ത്ത​റി​ലെ ​ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ നാ​യ​ക​രാ​യ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ലെ സു​പ്ര​ധാ​ന പ​ദ​വി​ക​ളി​ലെ ത​ല​വ​ൻ​മാ​രെ പ്ര​ഖ്യാ​പി​ച്ചു. പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ് അ​ൽ കു​വാ​രി​യാ​ണ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ മേ​ധാ​വി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

ഡോ. ​യൂ​സു​ഫ് ഖാ​ലി​ദ് അ​ൽ മ​സ്‍ല​മാ​നി​യെ ക്ലി​നി​ക്ക​ൽ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​റാ​യി നി​യ​മി​ച്ചു. ചീ​ഫ് ഓ​ഫ് ബി​സി​ന​സ് സ​ർ​വി​സാ​യി ഫാ​ത്തി​മ ഹൈ​ദ​ർ അ​ബ്ദു​ല്ല, സ​ർ​ജി​ക്ക​ൽ സ​ർ​വി​സ് ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​റും ചെ​യ​ർ​മാ​ൻ ഓ​ഫ് സ​ർ​ജ​റി​യു​മാ​യി ഡോ. ​മു​ഹ​മ്മ​ദ് അ​ബു ന​ദ, ഹ​മ​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റും, ക​മ്യൂ​ണി​ക്ക​ബ്ൾ ഡി​സീ​സ് സെ​ന്റ​ർ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റു​മാ​യി ഡോ. ​മു​ന അ​ൽ മ​സ്‍ല​മാ​നി, ആം​ബു​ലേ​റ്റ​റി കെ​യ​ർ സെ​ന്റ​ർ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യി ഡോ. ​ഖാ​ലി​ദ് മു​ഹ​മ്മ​ദ് അ​ൽ ജ​ൽ​ഹം എ​ന്നി​വ​രെ​യും നി​യ​മി​ച്ചു.

നാ​സ​ർ സ​ഈ​ദ് അ​ൽ ജാ​ഫ​ലി അ​ൽ നു​ഐ​മി (പേ​ഷ്യ​ന്റ് എ​ക്സ്പീ​രി​യ​ൻ​സ് സെ​ന്റ​ർ ചീ​ഫ്), ഡോ. ​അ​ഫ്താ​ബ് മു​ഹ​മ്മ​ദ് ഉ​മ​ർ (എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ ചെ​യ​ർ​മാ​ൻ), ഡോ. ​ഖ​ലീ​ഫ അ​ൽ അ​ൻ​സാ​രി (ഡെൻറി​സ്ട്രി ചെ​യ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു വി​ഭാ​ഗം മേ​ധാ​വി​ക​ൾ. ഹ​മ​ദി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളു​ടെ പ​രി​ച​യ സ​മ്പ​ത്തു​ള്ള​വ​രാ​ണ് സു​പ്ര​ധാ​ന പ​ദ​വി​ക​ളി​ലേ​ക്ക് നി​യ​മി​ക്ക​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doha
News Summary - HMC: New Chiefs Announced
Next Story