എച്ച്.എം.സിയും ഗസ്സ ശൈഖ് ഹമദ് ആശുപത്രിയും പുതിയ സഹകരണ പങ്കാളിത്തത്തിന്
text_fieldsഗസ്സയിലെ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ആശുപത്രി
ദോഹ: ഗസ്സ മുനമ്പിലെ ആരോഗ്യ പ്രവർത്തനങ്ങളും സഹകരണവും വർധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണം വികസിപ്പിക്കുന്നതിനുമുള്ള ഇരട്ടക്കരാറിൽ ഹമദ് മെഡിക്കൽ കോർപറേഷനും (എച്ച്.എം.സി) ഗസ്സയിലെ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ആശുപത്രിയും ഒപ്പുവെച്ചു.
ഗസ്സയിലെ ശൈഖ് ഹമദ് ആശുപത്രിയുമായുള്ള സഹകരണ പങ്കാളിത്തത്തിലൂടെ ആശുപത്രിയിൽ എച്ച്.എം.സി സെന്റർ ഫോർ പേഷ്യന്റ് എക്സ്പീരിയൻസ് ആൻഡ് സ്റ്റാഫ് എൻഗേജ്മെന്റ് (സി.പി.ഇ.എസ്.ഇ), ഹമദ് ഹെൽത്ത്കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് (എച്ച്.എച്ച്.ക്യു.ഐ) എന്നിവ കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാമുകളുടെ പ്രധാന ദാതാക്കളാകുമെന്ന് എച്ച്.എം.സി ക്വാളിറ്റി വിഭാഗം ഡെപ്യൂട്ടി ചീഫും സി.പി.ഇ.എസ്.ഇ, എച്ച്.എച്ച്.ക്യു.ഐ ഡയറക്ടറുമായ നാസർ അൽ നഈമി പറഞ്ഞു.
ഈ കരാറുകളുടെ അടിസ്ഥാനത്തിൽ ഗസ്സ മുനമ്പിലെ ഹമദ് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും മെഡിക്കൽ സേവനം മെച്ചപ്പെടുത്തുന്നതിനും മെഡിക്കൽ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനും ഗസ്സയിലെ ആരോഗ്യ മേഖലയെ പിന്തുണക്കേണ്ടതിന്റെ ആവശ്യകത പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അൽ നഈമി കൂട്ടിച്ചേർത്തു.
ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും രോഗികൾക്ക് ഉന്നത നിലവാരത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഫലപ്രദമായ സഹകരണത്തിന്റെയും ശ്രമങ്ങളുടെയുംഫലമാണ് ഈ സംരംഭമെന്ന് ശൈഖ് ഹമദ് ആശുപത്രി ഡെലിഗേറ്റഡ് അംഗവും ഡയറക്ടർ ബോർഡ് വൈസ് ചെയർമാനുമായ ഡോ. ഖാലിദ് അബ്ദുൽ ഹാദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

