ദോഹ: മലബാറിെൻറ ചരിത്ര പുരുഷന് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാ ജിയുടെ ജീവിതകഥ ഇതിവൃത്തമാക്കിയുള്ള ഏകാംഗ ദൃശ്യാവിഷ്കാരം ‘ചരിത്ര ന ിലാവ്’ ഇന്ന് വൈകുന്നേരം 6.30ന് ഐ.സി.സി അശോകാ ഹാളില്‍ ന ടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വണ്‍ ടു വണ്‍ മീഡിയയും ഈണം ദോഹയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യാവിഷ്കാരത്തോടൊപ്പം ആ സിഫ് കാപ്പാടിെൻറ നേതൃത്വത്തിലുള്ള സംഗീത വിരുന്നും നൃത്ത പരിപാടിയും നടക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ സ മര ചരിത്രത്തിലെ വീര നായകരില്‍ ഏറ്റവും മുന്‍ നിരയില്‍ നില്ക്കുന്ന സമര പോരാളിയായിരുന്നു വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും ചരിത്രത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ ആ മഹാ പ്രതിഭയുടെ ജീവചരിത്രം സിനിമയാക്കാനുള്ള ആലോചനകള്‍ നടന്നുവരുകയാണെന്നും വാർത്താസമ്മേളനത്തിൽ പെങ്കടുത്ത പ്രമുഖ നാടക പ്രവര്ത്തകന് ഇബ്രാഹീം വേങ്ങര പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഭഗത് സിങ് കഴിഞ്ഞാല്‍ ഏറ്റവും ശക്തനായ സമര നായകനായിരുന്നു വാരിയം കുന്നത്ത്.
പലപ്പോഴും അദ്ദേഹത്തിെൻറ പോരാട്ടം വിസ്മരിക്കപ്പെട്ടുവെന്നതാണ് യാഥാര്‍ഥ്യം. അദ്ദേഹത്തിെൻറ രണോത്സുകമായ ജീവ ചരിത്രം എവിടെയും വ്യക്തമായി എഴുതപ്പെട്ടിട്ടില്ല. അതിനുള്ള ശ്രമമാണ് ‘ചരിത്ര നിലാവ്’ എന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചരിത്ര നിലാവ് പരിപാടിയിലെ മുഖ്യാതിഥികളായ പ്രമുഖ നാടക പ്രവര്ത്തകന് ഇബ്രാഹിം വേങ്ങര, സിദ്ദീഖ് വടകര, അലി കെവി, രാമചന്ദ്രന് മാസ്റ്റര്‍, ആസിഫ് കാപ്പാട്, റെജി മണ്ണില്‍, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് മൊയ്തു കെവി, കണ്‍വീനര്‍ മുസ്തഫ എംപി, ഫരീദ് തിക്കോടി, ശ രത് സി നായര്‍, മന്‍സൂര്‍ അലി എന്നിവരും പങ്കെടുത്തു.