ഹിക്മ ടാലന്റ് സർച്ച് പരീക്ഷ; ഖത്തറിലെ വിദ്യാർഥികൾക്ക് മികച്ച വിജയം
text_fieldsഅബീദ് റഹ്മാൻ ഖാസിം, ആമിന മർയം, അർഹം ആദിൽ,
ഐഹാൻ മുഹമ്മദ്
ദോഹ: കേരള മദ്‌റസ എജുക്കേഷൻ ബോർഡ് നടത്തിയ ഹിക്മ ടാലന്റ് സെർച്ച് പരീക്ഷയിൽ ഖത്തറിലെ അൽ മദ്റസ അൽ ഇസ്‍ലാമിയ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നത വിജയം. ജി.സി.സി രാജ്യങ്ങളടക്കം കേരളത്തിലെയും പുറത്തുമുള്ള അരലക്ഷത്തോളം വിദ്യാർഥികൾ പങ്കെടുത്ത പരീക്ഷയിൽ ഖത്തറിൽ നിന്നുള്ള നാല് വിദ്യാർഥികൾ സ്റ്റേറ്റ് ടോപ്പേഴ്‌സ് ലിസ്റ്റിൽ ഇടം നേടി.അൽ മദ്റസ അൽ ഇസ്‌ലാമിയ ദോഹയിലെ ഐഹാൻ മുഹമ്മദ് (ക്ലാസ് 2), അബീദ് റഹ്മാൻ ഖാസിം (ക്ലാസ് 9) അൽ മദ്റസ അൽ ഇസ്‍ലാമിയ-ശാന്തിനികേതൻ വക്റയിലെ ആമിന മർയം (ക്ലാസ് 8), അൽഖോർ മദ്റസയിലെ അർഹം ആദിൽ (ക്ലാസ് 4), എന്നിവരാണ് ടോപ്പേഴ്‌സ് ലിസ്റ്റിൽ ഇടം നേടിയത്.
അൽ മദ്റസ അൽ ഇസ്‌ലാമിയ ദോഹയിലെ 17 കുട്ടികൾ എ പ്ലസ് ഗ്രേഡ് നേടിയപ്പോൾ വക്‌റ ശാന്തിനികേതൻ മദ്‌റസയിലെ 22 പേരും അൽ മദ്റസ അൽ ഇസ്‌ലാമിയ അൽഖോറിലെ നാല് വിദ്യാർഥികളും അൽ മദ്റസ അൽ ഇസ്‌ലാമിയ മദീന ഖലീഫയിലെ ഏഴ് വിദ്യാർഥികളും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. ഖുർആൻ, ഹദീസ്, ചരിത്രം, കല, സാഹിത്യം, പൊതുവിജ്ഞാനം, കായികം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയ സിലബസ് പ്രകാരമാണ് പരീക്ഷ നടന്നത്. വിജയികളെ സി.ഐ.സി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ, സി.ഐ.സി മദ്‌റസ എജുക്കേഷൻ ബോർഡ് ഭാരവാഹികൾ, പി.ടി.എ ഭാരവാഹികൾ, പ്രധാനാധ്യാപകർ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

