‘പ്രതീക്ഷയാണ് ഹിജ്റ’ പൊതുയോഗം സംഘടിപ്പിച്ചു
text_fieldsപ്രതീക്ഷയാണ് ഹിജ്റ എന്ന തലക്കെട്ടിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി സംഘടിപ്പിച്ച യോഗത്തിൽ നബീൽ പുത്തൂർ സംസരിക്കുന്നു
ദോഹ: ‘പ്രതീക്ഷയാണ് ഹിജ്റ’ എന്ന തലക്കെട്ടിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി നുഐജ, തുമാമ ഓഫിസ്, നുഐജ സൗത്ത് യൂനിറ്റുകൾ സംയുക്തമായി പൊതുയോഗം സംഘടിപ്പിച്ചു. നബീൽ പുത്തൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.പ്രതീക്ഷയുടെയും സൗന്ദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് പ്രവാചകൻ സ്ഥാപിച്ച മദീനയെന്ന മാതൃകാരാഷ്ട്രം പകർന്നു നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.തുമാമ ഹാളിൽ നടന്ന പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു. മുബശിർ ഖുർആൻ പാരായണം നടത്തി. ഹാരിസ് സ്വാഗതവും സിയാദ് സമാപനവും നിർവഹിച്ചു. അബ്ദുൽ ഗഫൂർ, ഹാഷിം, അസ്ലം, നിസ്താർ, നിസാർ അഹ്മദ്, നസീർ ഹുസൈൻ, സ്വലാഹുദ്ദീൻ, നിയാസ്, നിസാം, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

