ദോഹ: ചൂടിന് ശക്തി കൂടിയതോടെ വിപണിയിൽ മീൻ വില കുതിച്ചുയരുന്നു. ചൂടിെൻറ കാഠിന്യം കാരണം മത്സ്യ ബന്ധനത്തിന് പോകാൻ കഴിയാത്തതാണ് വില വർധനവിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. പകൽ സമയത്തെന്ന പോലെ രാത്രിയിലും ചൂടുണ്ട്. ആഭ്യന്തര വിപണിയിൽ മീനിെൻറലഭ്യത കുറഞ്ഞതിനാൽ വില വർധിപ്പിക്കാൻ നിർബന്ധിതരാണെന്ന് വ്യാപാരികൾ അറിയിച്ചു.
മത്സ്യ ബന്ധനത്തിന് സാധാരണ പോകുന്ന ബോട്ടുകളിൽ അധികവും ചൂടും കാറ്റും കാരണമായി നിർത്തിയിട്ടിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യ ത്തിൽ മത്സ്യ വിപണി ലാഭകരമല്ലെന്ന അഭിപ്രായമാണ് നിരവധി ബോട്ടുകളുള്ള ഈസ അഹ്മദിനുള്ളത്. വലിയ ചെലവ് വരുന്നതാണ് മത്സ്യ ബന്ധനം. ബോട്ടിെൻറ അറ്റകുറ്റപണികൾ കൃത്യമായി നടന്നില്ലെങ്കിൽ ഇറക്കാൻ ക ഴിയില്ല. തൊളിലാളികളുടെ ശമ്പളവും മറ്റ് ചെലവുകളും പരിഗണിക്കുമ്പോൾ ഉഷ്ണകാലത്ത് മത്സ്യ ബന്ധനം ലാഭകരമായ വ്യാപാരമല്ല. കൂടുതൽ ബോട്ടുകളുള്ളവർക്ക് ഇക്കാലത്ത് അത്യാവശ്യ ചെലവുകൾ ഒപ്പിച്ച് പോ കാൻ കഴിയുമെന്ന് മാത്രം.
ഇനിയുള്ള മാസങ്ങളിൽ വേനലവധി കൂടി വരുന്നതോടെ കുടുംബങ്ങൾ അവധിക്ക് സ്വദേശത്തേക്ക് പോയി തു ടങ്ങും. ഇതോടെ മത്സ്യ വിപണി കൂടുതൽ നിശ്ചലമാകും. െസപ്തംബർ മാസത്തോടെ മാത്രമേ ഇനി വിപണി കൂടുതൽ സജീവമാകൂ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 10:24 AM GMT Updated On
date_range 2018-12-30T14:29:59+05:30ചൂടിന് ശക്തിയേറുന്നു; മത്സ്യ വിപണിയിൽ വിലക്കയറ്റം
text_fieldsNext Story