വാക്സിനേഷന് വൻ വേഗം: മികച്ച സൗകര്യങ്ങളുമായി രണ്ട് ഡ്രൈവ് ത്രൂ സെൻററുകളും
text_fieldsഅൽവക്റ ജനൂബ് സ്റ്റേഡിയത്തിെൻറ പാർക്കിങ് സ്ഥലത്ത് കഴിഞ്ഞ ദിവസം തുറന്ന കോവിഡ് വാക്സിനേഷൻ ൈഡ്രവ് ത്രൂ സെൻറർ
ദോഹ: കോവിഡ് വാക്സിെൻറ സെക്കൻഡ് ഡോസ് എടുക്കാനുള്ള സൗകര്യമാണ് ൈഡ്രവ് ത്രൂ സെൻററുകളിലുള്ളത്. കഴിഞ്ഞ ദിവസം അൽവക്റ ജനൂബ് സ്റ്റേഡിയത്തിെൻറ പാർക്കിങ് സ്ഥലത്തും ൈഡ്രവ് ത്രൂ സെൻറർ തുറന്നിരുന്നു. നേരേത്തതന്നെ ലുൈസലിലും ഇത്തരത്തിലുള്ള കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. സെക്കൻഡ് ഡോസ് മാത്രമേ നൽകൂവെന്നതും വാഹനത്തിൽ ഇരുന്ന് മാത്രമേ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കഴിയൂ എന്നതുമാണ് ഈ കേന്ദ്രങ്ങളുടെ പ്രത്യേകത. രണ്ട് ൈഡ്രവ് ത്രൂ സെൻററുകളും എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി പത്തുമണി വരെയാണ് പ്രവർത്തിക്കുന്നത്. രാത്രി ഒമ്പതുമണിക്കു മുമ്പ് എത്തുന്നവർക്ക് മാത്രമേ പ്രവേശനം ഉള്ളൂ.
രണ്ടാം ഡോസിന് ഇവിടെ നേരിട്ട് പോകാം. ഇതിന് മുൻകൂട്ടിയുള്ള അപ്പോയിൻറ്മെൻറ് വേണ്ട. ആദ്യ ഡോസ് എടുത്തപ്പോൾ ഉള്ള കാർഡ്, ഖത്തർ ഐഡി, ഹമദ് ഹെൽത്ത് കാർഡ് എന്നിവ വേണം. ക്യു.എൻ.സി.സിയിലാണ് രണ്ടാമത് ഡോസിന് അപ്പോയിൻറ്മെൻറ് കിട്ടിയെതങ്കിലും ൈഡ്രവ് ത്രൂ സെൻററുകളിൽ നേരിട്ടെത്തി രണ്ടാം ഡോസ് എടുക്കാം.
വാഹനത്തിൽനിന്ന് ഇറങ്ങാതെ മാത്രമേ നടപടികൾ നടത്താൻ കഴിയൂ. നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. വാഹനത്തിൽ ഒരാൾമാത്രം ഉണ്ടായായാലും അയാൾ മാസ്ക് ധരിച്ചിരിക്കണം. ടാക്സി വിളിച്ചും പോകാം. എന്നാൽ, ടാക്സിയിൽ ഇരുന്നുതന്നെ നടപടികൾ പൂർത്തീകരിക്കണം. ഡ്രൈവർ അടക്കം നാലുപേർക്കും ചെല്ലാം. ഒന്നിലധികം പേർക്ക് ഒരു വാഹനത്തിൽ എത്താൻ കഴിയും. നിലവിൽ കോവിഡ് ചട്ടപ്രകാരം വാഹനത്തിൽ ൈഡ്രവർ അടക്കം നാലുേപർക്ക് മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. ഇൗ ചട്ടം പാലിച്ച് നാലുപേർക്ക് വരെ ഒരു വാഹനത്തിൽ ഡ്രൈവ് ത്രൂ സെൻററിൽ എത്താൻ കഴിയും. നാലിലധികം പേരുണ്ടെങ്കിൽ ഈ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. വാഹനത്തിൽ വളർത്തുമൃഗങ്ങൾ ഉണ്ടാകാൻ പാടില്ല. വാഹനത്തിൽ എത്തുന്നവർക്ക് വാക്സിൻ എടുക്കുന്നതിനു മുമ്പ് പ്രാഥമിക പരിശോധന നടത്തും. തുടർന്ന് സ്വന്തം വാഹനത്തിൽതന്നെ നിശ്ചിത സമയം കാത്തിരിക്കണം. എന്തെങ്കിലും തരത്തിൽ ശാരീരിക പ്രയാസം ഉണ്ടാകുന്നവരെ സഹായിക്കാനും വൈദ്യസഹായം നൽകാനും ആരോഗ്യപ്രവർത്തകർ ഉണ്ടാകും.
സ്ത്രീകളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നു എന്നതാണ് ഖത്തറിലെ ആരോഗ്യരംഗത്തെ പ്രധാന പ്രത്യേകത. വാക്സിനേഷനിലും ഇത് കൃത്യമായി പാലിക്കുന്നുണ്ട്. അതിനനുസരിച്ചുള്ള സൗകര്യമാണ് ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും ഒരുക്കിയിരിക്കുന്നത്. ആദ്യഡോസ് സ്വീകരിക്കുന്ന സമയത്ത് ആളുകളുടെ ആരോഗ്യസ്ഥിതിവിവരങ്ങളും മറ്റും ആരോഗ്യപ്രവർത്തകർ ചോദിച്ചറിഞ്ഞിട്ടുണ്ട്.പെട്ടെന്നുതന്നെ വാക്സിനേഷൻ കഴിഞ്ഞ് തിരിച്ചുപോകാമെന്നതാണ് ഈ കേന്ദ്രങ്ങളുടെ പ്രത്യേകത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.