Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎച്ച്.ഐ.എ ഫിഫ വളന്റിയർ...

എച്ച്.ഐ.എ ഫിഫ വളന്റിയർ ഫാമിലി മീറ്റ്

text_fields
bookmark_border
Family Meet
cancel
camera_alt

ഹ​മ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച മ​ല​യാ​ളി വ​ള​ന്റി​യ​ർ​മാ​ർ അ​ബൂ​ഹ​മൂ​റി​ലെ ഐ.​സി.​സി ഹാ​ളി​ൽ ന​ട​ന്ന

ഫാ​മി​ലി മീ​റ്റി​ൽ  

ദോഹ: ഫിഫ ഫുട്ബാൾ ലോകകപ്പ് 2022ന്റെ ഭാഗമായി ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ സേവനമനുഷ്ഠിച്ച മലയാളി വളന്റിയർമാർ അബൂഹമൂറിലെ ഐ.സി.സി ഹാളിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. മുഹമ്മദ് യാസിർ അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്റും പ്രവാസി ഭാരത് അവാർഡ് ജേതാവുമായ ബാബുരാജ് ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്കും മുതിർന്നവർക്കുമായി എന്റർടെയിൻമെന്റ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. നസീം ഹെൽത്ത് കെയർ, സ്പീഡ്ലൈൻ പ്രിന്റിങ് പ്രസ്, ഫെസ്റ്റിവൽ ലിമോസിൻ, സ്പ്രിങ് ഇന്റർനാഷനൽ, അൽസമാൻ എക്സ്ചേഞ്ച്, ബി പോസിറ്റിവ് എന്നിവയുടെ പ്രതിനിധികളും ഐ.സി.ബി.എഫ് മുൻ പ്രസിഡന്റ്‌ സിയാദ് ഉസ്മാൻ, ജി.എം. യഹിയ എന്നിവരും കൂടി വളന്റിയർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.

കോഓഡിനേറ്റർമാരായ റംല സമദ്, അപർണ റെനീഷ്, റൂബിനാസ് കോട്ടേടത്ത്, റെജി വയനാട്, സുഭാഷ് കുമാർ, ഷബീബ്, സുമിത്ത് ഗുരുവായൂർ, നസീഫ് ചുള്ളിയിൽ, നൗഫൽ ഖാൻ, അലൻ മാത്യു തോമസ്, ബാസിം, ജവഹർ, ജേക്കബ്, നീനു നിർമൽ, പൂജ പ്രതാപ്, ഇക്ബാൽ ഓമാനൂർ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. നൂർജഹാൻ ഫൈസൽ സ്വാഗതവും അബൂബക്കർ തിരുത്തിയാട് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar news
News Summary - HIA FIFA Volunteer Family Meet
Next Story