Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹേ​മ ക​മ്മി​റ്റി:...

ഹേ​മ ക​മ്മി​റ്റി: വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ അ​ന്വേ​ഷി​ക്ക​ണം -വി​മ​ൻ ഇ​ന്ത്യ

text_fields
bookmark_border
women india
cancel

ദോ​ഹ: ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​നാ​വ​ര​ണം ചെ​യ്തു​കൊ​ണ്ട് പു​റ​ത്തു​വ​ന്ന ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന്റെ പ്ര​തി​ച്ഛാ​യ​ക്കേ​റ്റ മ​ങ്ങ​ലാ​ണെ​ന്നും ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും വി​മ​ൻ ഇ​ന്ത്യ ഖ​ത്ത​ർ.

വി​ദ്യാ​ഭ്യാ​സ-​സാം​സ്കാ​രി​ക രം​ഗ​ത്ത് ഏ​റെ മു​ന്നി​ലാ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​മു​യ​ർ​ത്തു​ന്ന കേ​ര​ള​ത്തി​ന്റെ സാം​സ്കാ​രി​ക രം​ഗ​ത്തു​നി​ന്ന് ത​ന്നെ ഇ​ത്ത​ര​മൊ​രു റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നു എ​ന്ന​ത് നി​രാ​ശ​ജ​ന​ക​മാ​ണ്.

സ്ത്രീ ​മു​ന്നേ​റ്റ​ത്തെ​ക്കു​റി​ച്ചും ശാ​ക്തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും നി​ര​ന്ത​ര​മാ​യി സം​സാ​രി​ക്കു​ക​യും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ള​ട​ക്കം സ്ത്രീ ​മു​ന്നേ​റ്റ​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ ലിം​ഗ​വി​വേ​ച​ന​വും ലൈം​ഗി​ക ചൂ​ഷ​ണ​മ​ട​ക്കം നേ​രി​ടു​ക​യും ചെ​യ്യേ​ണ്ടി വ​രു​ന്നു എ​ന്ന​ത് പു​രോ​ഗ​മ​ന കാ​ല​ത്തും പു​രു​ഷാ​ധി​പ​ത്യ​ത്തി​ന്റെ ഇ​ര​യാ​ണ് സ്ത്രീ ​എ​ന്ന​ത് ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു.

ലി​ബ​റ​ലി​സ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ലി​ബ​റ​ൽ ലോ​ക​ത്ത് സ്ത്രീ ​സ്വ​ത​ന്ത്ര​യാ​ണെ​ന്നും പ​റ​യു​ന്ന​വ​ർ സ്ത്രീ ​ചൂ​ഷ​ണ​ത്തി​ന്റെ എ​ളു​പ്പ​വ​ഴി​ക​ൾ തേ​ടു​ക​യാ​ണെ​ന്നും തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന് സ​ർ​ക്കാ​റും നി​യ​മ​പാ​ല​ക​രും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും വി​മ​ൻ ഇ​ന്ത്യ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Hema Committee-Allegations must be probed - Women India
Next Story