കണ്ണീരൊപ്പി ഖത്തർ ചാരിറ്റി; 48 ലക്ഷം പേർക്ക് റമദാൻ സഹായം
text_fieldsഖത്തർ ചാരിറ്റി നേതൃത്വത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ
കുട്ടികൾക്ക് ഈദ് പുതുവസ്ത്രം നൽകുന്നു
ദോഹ: റമദാനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 48 ലക്ഷം പേര്‍ക്ക് സഹായമെത്തിച്ച് ഖത്തര്‍ ചാരിറ്റി. ‘റമദാന് ലീവ് യുവര്‍ മാര്‍ക്ക് ’ കാമ്പയിന്റെ ഭാഗമായാണ് 40 രാജ്യങ്ങളിൽ അരക്കോടിയോട് അടുത്ത് ജനങ്ങളിലേക്ക് സഹായമെത്തിച്ചത്. വിവിധ രാജ്യങ്ങളില്‍ കഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും ഒരുക്കുന്നതിനാണ് ഖത്തര്‍ ചാരിറ്റി മുന്‍ഗണന നല്‍കിയത്. കുടിവെള്ളം, വീട്, ശുചിമുറികള്‍, പള്ളികള്‍, വിദ്യാഭ്യാസം, ആരോഗ്യം, സ്പോണ്‍സര്‍ഷിപ് തുടങ്ങി ഓരോ പ്രദേശത്തിനും ആവശ്യമുള്ള സഹായങ്ങള്‍ എത്തിക്കാനായിരുന്നു ശ്രമം. ഏറ്റവും അര്‍ഹരായവര്‍ക്ക് സഹായമെത്തിക്കുക എന്നതിനൊപ്പം അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതികളാണ് ആവിഷ്കരിച്ചത്.
48.23 ലക്ഷം പേർ ഖത്തർ ചാരിറ്റിയുടെ സഹായ പദ്ധതികളിൽ ഗുണഭോക്താക്കളായതായി റമദാനു പിന്നാലെ പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. ഈ വര്‍ഷം 19 ലക്ഷം പേര്‍ക്ക് സഹായമെത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍, കൂടുതല്‍ പേര് ഉദ്യമങ്ങളില്‍ പങ്കുചേര്‍ന്നതോടെ കാമ്പയിന് റെക്കോഡ് വിജയം കണ്ടു. 14 ലക്ഷത്തിലേറെ പേര്‍ക്ക് ഇത്തവണ ഇഫ്താര്‍ ഒരുക്കി. 14.23 ലക്ഷം പേർക്ക് വെള്ളവും ശൗചാലയങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കി.
1400ഓളം കുടുംബങ്ങള്‍ക്ക് വീടൊരുക്കി, ഒരു ലക്ഷത്തോളം പേര്‍ക്ക് വിദ്യാഭ്യാസ സഹായവും നല്കി. 9.20 ലക്ഷം പേര്‍ക്ക് ചികിത്സ സഹായവും നല്‍കിയതായി ഖത്തര്‍ ചാരിറ്റി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. പള്ളികൾ നിർമിച്ചതിലൂടെ 14,050 ഓളം പേർക്കാണ് പ്രാർഥന സൗകര്യം ഒരുക്കിയത്. 9.28 പേർക്ക് ഇതിനു പുറമെയുള്ള ജീവകാരുണ്യ സേവനങ്ങളും ലഭ്യമായി.
ഇതിനുപുറമെ സിറിയയിലെയും യമനിലെയും പാവങ്ങള്‍ക്ക് വീടൊരുക്കാന്‍ റമദാന് 27ന് പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിരുന്നു. 70 കോടിയിലേറെ രൂപയാണ് മൂന്ന് മണിക്കൂർ മാത്രം നീണ്ട പരിപാടിയിലൂടെ മണിക്കൂറുകള്‍ കൊണ്ട് അന്ന് ഖത്തര്‍ ചാരിറ്റി സ്വരൂപിച്ചത്. വിവിധ രാജ്യങ്ങളിലായി ഖത്തർ ചാരിറ്റി വളന്റിയർമാർ വഴിയാണ് റമദാൻ ഒന്നുമുതൽ സഹായം നൽകുന്നത്. വർഷത്തിൽ എല്ലാ മാസങ്ങളിലും നൽകുന്ന സഹായ പ്രവർത്തനങ്ങളുടെ തുടർച്ച കൂടിയാണ് ഇവ. റമദാനിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഇഫ്താർ ടെന്റുകൾ ഒരുക്കിയും കിറ്റുകൾ വിതരണം ചെയ്തും ഖത്തർ ചാരിറ്റി സേവനപ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നു.
ഖത്തർ ചാരിറ്റി ഘാനയിലെ ബ്രെമൻ മേഖലയിൽ നിർമിച്ച പള്ളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

