Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി​റി​യ​ന്‍ ജ​ന​ത​ക്ക്...

സി​റി​യ​ന്‍ ജ​ന​ത​ക്ക് 50 മി​ല്യ​ണ്‍ ഡോ​ള​റി​​െൻറ സഹായം

text_fields
bookmark_border
സി​റി​യ​ന്‍ ജ​ന​ത​ക്ക് 50 മി​ല്യ​ണ്‍ ഡോ​ള​റി​​െൻറ സഹായം
cancel

ദോ​ഹ: സി​റി​യ​ന്‍ ജ​ന​ത​ക്ക്​ അ​ടി​യ​ന്ത​ര​മാ​യി 50 മി​ല്യ​ണ്‍ ഡോ​ള​റി​​​​െൻറ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ന്‍ അ​ മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആൽഥാ​നി നി​ര്‍ദേ​ശം ന​ല്‍കി. ഖ​ത്ത​ര്‍ ചാ​രി​റ്റി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ ലാ​യി​രി​ക്കും സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക. തു​ര്‍ക്കി, ല​ബ​നാ​ന്‍, ജോ​ർദാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സി​റി​യ​ന ്‍ അ​ഭ​യാ​ര്‍ഥി​ക​ള്‍ക്കും സി​റി​യ​യി​ല്‍ ത​ദ്ദേ​ശീ​യ​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍ക്കു ം പ്ര​യോ​ജ​നം ല​ഭി​ക്കും. സി​റി​യ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ക്കാ​യാ​ണ് ഗ്രാ​ൻറി​ലെ 20 മി​ല്യ​ണ്‍ ഡോ​ള​ര്‍ ചെ​ല ​വ​ഴി​ക്കു​ക.
ജോ​ർദാ​ന്‍, തു​ര്‍ക്കി, ല​ബ​നാ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ അ​ഭ​യാ​ര്‍ഥി​ക​ള്‍ക്കാ​യി പ​ത്തു മി​ല്യ​ണ്‍ ഡോ​ള​ര്‍ വീ​തം ചെ​ല​വ​ഴി​ക്കും. ല​ബ​നാ​നി​ലെ സി​റി​യ​ന്‍ അ​ഭ​യാ​ര്‍ഥി​ക​ള്‍ക്കാ​യി അ​നു​വ​ദി​ച്ച പ​ത്തു മി​ല്യ​ണ്‍ ഡോ​ള​റി​ല്‍ അ​ഞ്ചു മി​ല്യ​ണ്‍ ഡോ​ള​ര്‍ അ​ര്‍സ​ലി​ലെ റി​ലീ​ഫ് ക്യാ​മ്പ​യി​നാ​യി നീ​ക്കി​വെക്കും. അ​തി​ശൈ​ത്യം, കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ എ​ന്നി​വ​യെ​ത്തു​ട​ര്‍ന്ന് ക​ടു​ത്ത ബു​ദ്ധി​മു​ട്ടും പ്ര​തി​സ​ന്ധി​യും നേ​രി​ടു​ന്ന ജ​ന​ങ്ങ​ളു​ടെ പ്ര​യാ​സം കു​റ​ക്കുകയാണ്​ ലക്ഷ്യം. ഖ​ത്ത​ര്‍ ഫ​ണ്ട് ഫോ​ര്‍ ഡെ​വ​ല​പ്മെ​ൻറ്​ മു​ഖേ​ന അ​ടി​യ​ന്ത​ര കാ​രു​ണ്യ സ​ഹാ​യ പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ന്നു​ണ്ട്.
ഖ​ത്ത​ര്‍ ഫ​ണ്ട് ഫോ​ര്‍ ഡെ​വ​ല​പ്മെ​ൻറ്​ പ​ങ്കാ​ളി​ക​ളാ​യ വൈ​റ്റ് ഹെ​ല്‍മെ​റ്റ്സുമായി ബ​ന്ധ​പ്പെ​ട്ട യു​എ​ന്‍ ഏ​ജ​ന്‍സി​ക​ള്‍ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് മാ​നു​ഷി​ക കാ​രു​ണ്യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും.
ശൈ​ത്യ​ത്തി​​​​െൻറ ദു​രി​തം കു​റ​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കൊ​പ്പം ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും. ല​ബ​നാ​നി​ല്‍ ക​ഴി​യു​ന്ന സി​റി​യ​ന്‍ അ​ഭ​യാ​ര്‍ഥി​ക​ള്‍ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഫോ​ര്‍ ചാ​രി​റ്റ​ബി​ള്‍ ആ​ക്ടി​വി​റ്റീ​സി​​​​െൻറ (​ആ​ര്‍എ​സി​എ) മേ​ല്‍നോ​ട്ട​ത്തി​ല്‍ ഖ​ത്ത​ര്‍ ചാ​രി​റ്റി അ​ര്‍സ​ല്‍ റി​ലീ​ഫ് ക്യാ​മ്പ​യി​ന് തു​ട​ക്കം​കു​റി​ച്ചി​രു​ന്നു.​
ഇ​തു​വ​രെ​യാ​യി ഖ​ത്ത​ര്‍ ടി​വി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ക്യാ​മ്പ​യി​നി​ല്‍ 214 മി​ല്യ​ണ്‍ റി​യാ​ല്‍ സ​മാ​ഹ​രി​ക്കാ​നാ​യി. കാ​രു​ണ്യ​മ​ന​സ്ക​രാ​യ വ്യ​ക്തി​ക​ളും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും സി​റി​യ​ന്‍ ജ​ന​ത​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സം​ഭാ​വ​ന ന​ല്‍കി. അ​ര്‍സ​ല്‍ റി​ലീ​ഫ് ക്യാ​മ്പ​യി​നി​ലേ​ക്ക് ഈ​ദ് ചാ​രി​റ്റി മാ​ത്രം 15ല​ക്ഷം റി​യാ​ല്‍ ഖ​ത്ത​ര്‍ ചാ​രി​റ്റി​ക്ക് സം​ഭാ​വ​ന ന​ല്‍കി. അ​ല്‍ഹ​യാ​ത് മെ​ഡി​ക്ക​ല്‍ സെ​ൻറ​ര്‍ പ​ത്തു​ല​ക്ഷം റി​യാ​ല്‍ ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Help for Siriyan peoples
News Summary - Help for Siriyan peoples
Next Story