സുഡാനിലെ ദുരിതബാധിതർക്ക് കൈത്താങ്ങ്
text_fieldsദുരിതബാധിതർക്ക് സഹായവുമായി സുഡാനിൽ എത്തിയ കപ്പൽ
ദോഹ: സുഡാനിലെ ദുരിതബാധിതരായ ജനങ്ങൾക്ക് അടിയന്തര മാനുഷിക സഹായവുമായി ഖത്തർ. ഖത്തറും തുർക്കിയയും തമ്മിലുള്ള സംയുക്ത പദ്ധതിയുടെ ഭാഗമായി 2,428 മെട്രിക് ടൺ ദുരിതാശ്വാസ സഹായ സാമഗ്രികളുമായി കപ്പൽ സുഡാനിലെത്തി. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റും തുർക്കിയ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റിയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് സഹായം. സുഡാനിലെ ഖത്തർ എംബസിയിലെ അബ്ദുല്ല റാഷിദ് അൽ കാഷാഷി അൽ മുഹന്നദിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.
അവശ്യ ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ടെന്റുകൾ, പുതപ്പുകൾ, അടിസ്ഥാന വീട്ടുപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന സഹായം യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കും ഭവനരഹിതരായവർക്കും ലഭ്യമാക്കും.
പ്രശ്നബാധിത പ്രദേശങ്ങളിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരാനും ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാനും ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

