ഹലോ ഏഷ്യയിൽ ചെണ്ടമേളവുമായി യുവകലാസാഹിതി
text_fieldsയുവകലാസാഹിതി-കനൽ മേളം നേതൃത്വത്തിൽ ഏഷ്യൻ കപ്പ് ഫാൻ വേദിയിൽ അവതരിപ്പിച്ച ചെണ്ടമേളം
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ ആവേശത്തിന്റെ ഭാഗമായി ഖത്തറിലെ പ്രവാസി മലയാളി സംഘടനയായ യുവകലാസാഹിതിയും കനൽ മേളം ഖത്തറും. ഏഷ്യൻ കപ്പിന്റെ പ്രധാന ആഘോഷ വേദികളിലൊന്നായ ലുസൈൽ ബൊളെവാഡിൽ ശനിയാഴ്ച ചെണ്ടമേളം അവതരിപ്പിച്ച് ശ്രദ്ധേയമായി. വൈകീട്ട് ലുസൈലിലെ ഇന്ത്യൻ പവിലിയനിലായിരുന്നു ചെണ്ടമേളം ഒരുക്കിയത്.
കേരള കലയെ വിവിധരാജ്യങ്ങളിലെ കാണികൾക്ക് പരിചയപ്പെടുത്താനുള്ള അവസരമാക്കി മാറ്റിയാണ് ചെണ്ടമേളം അവതരിപ്പിച്ചതെന്ന് യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള, സെക്രട്ടറി ജീമോൻ എന്നിവർ പറഞ്ഞു. ഷാൻ പേഴുംമൂട്, ഷഹീർ ഷാനു, സനൂപ്, ബിനീഷ്, മോഹൻ ജോൺ എന്നിവർ നേതൃത്വം നൽകി.

