ഹീലിയം–2 പ്ലാൻറിൽ നിന്നും റാസ് ഗ്യാസിെൻറ 5000ാമത് കാർഗോ; പുതിയ നേട്ടം
text_fieldsദോഹ: 2016ൽ ഹീലിയം–1 പ്ലാൻറിൽ നിന്നും 5000ാമത് കാർഗോ അയച്ച് ഹീലിയം കയറ്റുമതിയിൽ നാഴികക്കല്ല് തികച്ച റാസ്ഗ്യാസ്, ഈ വർഷം തങ്ങളുടെ ഹീലിയം–2 പ്ലാൻറിൽ നിന്നും 5000ാമത് കാർഗോ അയച്ച് പുതിയ നേട്ടം കൊയ്തു. ലോകത്തിലെ ഏറ്റവും വലിയ ഹീലിയം ഉൽപാദകരും കയറ്റുമതിക്കാരുമായ ഖത്തറിെൻറ ആഗോളസ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ നേട്ടം. ഹൈേഡ്രാകാർബണിത വിഭാഗത്തിലും പുതുക്കാൻ കഴിയാത്ത ഈർജ്ജവിഭാഗത്തിലും പെട്ട പ്രധാനപ്പെട്ട പദാർഥം കൂടിയാണ് ഹീലിയം.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹീലിയം ശുചീകരണ, ദ്രവീകരണ യൂണിറ്റാണ് 2013 ജൂലൈയിൽ കമ്മീഷൻ ചെയ്യപ്പെട്ട ഹീലിയം– പ്ലാൻറ്. ഒരു വർഷത്തിനുള്ളിൽ തന്നെ 100 ശതമാനം വാർഷിക ഉൽപാദനം നടത്താനും ഇതിനായിട്ടുണ്ട്. 1570 മില്യൻ ഘന അടി ഹീലിയമാണ് വർഷത്തിൽ ഹീലിയം–2ൽ നിന്നും ഉൽപാദിപ്പിക്കപ്പെടുന്നത്. ലോകത്തിെൻറ ഹീലിയം ആവശ്യകതയിൽ 32 ശതമാനവും പൂർത്തീകരിക്കപ്പെടുന്നത് ഖത്തറിെൻറ ഭാഗത്ത് നിന്നാണെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ ഈ വർഷം ജനുവരിയിൽ പുറത്തിറക്കിയ മിനറൽ കമ്മോഡിറ്റി സമ്മറീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ആഗോള ഹീലിയം വിപണിയുടെ 2017 കണക്കുകൾ പ്രകാരം ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ഹീലിയം ഉൽപാദകരിൽ ഒന്നാം സ്ഥാനം റാസ് ഗ്യാസിനാണെന്ന് വ്യക്തമാക്കുന്നു. റാസ് ഗ്യാസിെൻറ ആറ്, ഏഴ് ൈട്രയിനുകളിൽ നിന്നും ഖത്തർ ഗ്യാസിെൻറ നാല്, അഞ്ച്, ആറ്, ഏഴ് ൈട്രനുകളിൽ നിന്നടക്കം ആറ് പ്രകൃതി വാതക മെഗാ ൈട്രനുകളിൽ നിന്നാണ് ഉയർന്ന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഹീലിയം വേർതിരിച്ചെടുക്കുന്നതും ശുദ്ധീകരിക്കുന്നതും. വൈദ്യശാസ്ത്രം, ശാസ്ത്രം, വാർത്താവിനിമയം, എം.ആർ.ഐ, ഫൈബർ ഒപ്റ്റിക്സ്, സെമികണ്ടക്ടർ നിർമ്മാണം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ഇന്ന് ലോകത്ത് ഹീലിയം ആവശ്യമായി വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
