Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹെ​ലി​കോ​പ്ട​ർ...

ഹെ​ലി​കോ​പ്ട​ർ അ​പ​ക​ടം; വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ർ​ക്ക് വി​കാ​ര​നി​ർ​ഭ​ര​മാ​യ വി​ട

text_fields
bookmark_border
ഹെ​ലി​കോ​പ്ട​ർ അ​പ​ക​ടം; വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ർ​ക്ക്   വി​കാ​ര​നി​ർ​ഭ​ര​മാ​യ വി​ട
cancel
camera_alt

ഹെ​ലി​കോ​പ്ട​ർ അ​പ​ക​ട​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രു​ടെ മ​യ്യ​ിത്ത് ന​മ​സ്കാ​ര​ത്തി​ലും മ​ര​ണാ​നന്ത​ര ച​ട​ങ്ങു​ക​ളി​ലും ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ്

ആ​ൽ​ഥാ​നി പ​ങ്കെ​ടു​ത്ത​പ്പോ​ൾ

ദോ​ഹ: ഖ​ത്ത​ർ സാ​യു​ധ സേ​ന​യു​ടെ ഹെ​ലി​കോ​പ്ട​ർ ത​ക​ർ​ന്നു​വീ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​വ​രു​ടെ മ​യ്യി​ത്ത് ന​മ​സ്കാ​രം വി​കാ​ര​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ വ​ലി​യ ജ​നാവലിയുടെ സാന്നിധ്യത്തിൽ ദോ​ഹ​യി​ലെ ഇ​മാം മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ വ​ഹാ​ബ് പ​ള്ളി​യി​ൽ മ​ഗ്‌​രി​ബ് ന​മ​സ്കാ​ര​ത്തി​നു ശേ​ഷം ന​ട​ന്നു. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, അ​മീ​റി​ന്റെ വ്യ​ക്തി​ഗ​ത പ്ര​തി​നി​ധി ശൈ​ഖ് ജാ​സിം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ് ജാ​സിം ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി എ​ന്നി​വ​ർ മ​യ്യ​ത്ത് ന​മ​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.​

ശൂ​റ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ ഹ​സ്സ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ ഗാ​നിം, വി​വി​ധ ശൈ​ഖു​മാ​ർ, മ​ന്ത്രി​മാ​ർ, ഖ​ത്ത​റി​ലെ തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ ഡോ. ​മു​സ്ത​ഫ ഗോ​ക്സു, ഖ​ത്ത​ർ സാ​യു​ധ സേ​ന​യി​ലെ​യും ഖ​ത്ത​ർ -തു​ർ​ക്കി​യ സം​യു​ക്ത സേ​ന​യി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, ഖ​ത്ത​രി പൗ​ര​ന്മാ​ർ, പ്ര​വാ​സി​ക​ൾ എ​ന്നി​വ​ര​ട​ക്കം വ​ലി​യൊ​രു ജ​ന​ക്കൂ​ട്ടം മ​യ്യ​ത്ത് ന​മ​സ്ക​ര​ത്തി​ലും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ലും പ​ങ്കാളികളായി. ര​ക്ത​സാ​ക്ഷി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത അ​മീ​ർ, ബ​ന്ധു​ക്ക​ളെ ക​ണ്ട് അ​നു​ശോ​ച​നം അ​റി​യി​ച്ചു. ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് അ​ല്ലാ​ഹു​വി​ന്റെ കാ​രു​ണ്യ​വും സ്വ​ർ​ഗ​വും ല​ഭി​ക്ക​ട്ടെ​യെ​ന്നും, കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ക്ഷ​മ​യും ആ​ശ്വാ​സ​വും ന​ൽ​ക​ട്ടെ​യെ​ന്നും പ്രാ​ർ​ത്ഥി​ച്ചു.

ഖ​ത്ത​റി​ന്റെ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ഞ​യ​റാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് സൈ​നി​ക ഹെ​ലി​കോ​പ്ട​ർ ത​ക​ർ​ന്നു​വീ​ണ് ഏ​ഴു പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഖ​ത്ത​റി​ന്റെ സാ​യു​ധ സേ​ന​യി​ലെ നാ​ലു പേ​രും തു​ർ​ക്കി​യ പ്ര​തി​രോ​ധ സ്ഥാ​പ​ന​മാ​യ അ​സെ​ൽ​സ​നി​ലെ ര​ണ്ട് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ഉ​ത്ത​ര​വാ​ദി​ത്വ നി​ർ​വ​ഹ​ണ​ത്തി​നി​ടെ വീ​ര​മൃ​ത്യു വ​രി​ച്ച​ത്. ഖ​ത്ത​ർ സാ​യു​ധ സേ​ന ക്യാ​പ്റ്റ​ൻ പൈ​ല​റ്റ് മു​ബാ​റ​ക് സ​ലിം ദ​വാ​യ് അ​ൽ മാ​ർ​റി, ഖ​ത്ത​ർ സാ​യു​ധ സേ​ന ക്യാ​പ്റ്റ​ൻ സ​ഈ​ദ് നാ​സ​ർ സ​മ​യ്ഖ്, സ​ർ​ജ​ന്റ് ഫ​ഹ​ദ് ഹാ​ദി ഗാ​നിം അ​ൽ ഖ​യാ​രി​ൻ, ഖ​ത്ത​ർ സാ​യു​ധ സേ​ന​യി​ലെ കോ​ർ​പ​റ​ൽ മു​ഹ​മ്മ​ദ് മ​ഹ​ർ മു​ഹ​മ്മ​ദ്, ഖ​ത്ത​ർ -തു​ർ​ക്കി​യ സം​യു​ക്ത സേ​ന​യി​ലെ മേ​ജ​ർ സി​നാ​ൻ ത​ഷ്ത​കി​ൻ, തു​ർ​ക്കി​യ പൗ​ര​ന്മാ​രാ​യ സു​ലൈ​മാ​ൻ സി​മ്ര ക​ഹ്‌​റ​മാ​ൻ, ഇ​സ്മാ​യി​ൽ അ​ന​സ് കാ​ൻ എ​ന്നി​വ​രാ​ണ് ധീ​ര ര​ക്ത​സാ​ക്ഷി​ത്വം വ​ഹി​ച്ച​ത്.

അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ കോ​സ്റ്റ് ആ​ൻ​ഡ് ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ലെ മാ​രി​ടൈം സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ ടീ​മും ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സേ​ന​യാ​യ ലെ​ഖ്‌​വി​യ​യു​ടെ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ ഗ്രൂ​പ്പും സം​യു​ക്ത​മാ​യി അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. എ​ന്നാ​ൽ, പ​രി​ശോ​ധ​ന​ക്കി​ടെ രാ​വി​ലെ 11ഓ​ടെ ആ​റു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടോ​ടെ​യാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന ഒ​രു സൈ​നി​ക​ന്റെ​യും മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soldiersdiedactionhelicopter accidentemotionalfarewell.
News Summary - Helicopter accident; Emotional farewell to soldiers who died in action
Next Story