Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേ​ൾ​ഡ് ഫു​ഡ് പ്രോ​ഗ്രാം മേ​ധാ​വി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
വേ​ൾ​ഡ് ഫു​ഡ്  പ്രോ​ഗ്രാം  മേ​ധാ​വി​യു​മാ​യി  കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

ഡോ. ​മ​ർ​യം ബി​ൻ​ത് അ​ലി ബി​ൻ നാ​സ​ർ അ​ൽ മി​സ്ന​ദ്

ദോ​ഹ: ഖ​ത്ത​ർ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​മ​ർ​യം ബി​ൻ​ത് അ​ലി ബി​ൻ നാ​സ​ർ അ​ൽ മി​സ്ന​ദ് വേ​ൾ​ഡ് ഫു​ഡ് പ്രോ​ഗ്രാം ആ​ക്ടി​ങ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കാ​ൾ സ്കാ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ 81ാമ​ത് സ​മ്മേ​ള​ന​ത്തി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ ന്യൂ​യോ​ർ​ക്കി​ൽ വെ​ച്ചാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ, മാ​നു​ഷി​ക സ​ഹാ​യ വി​ത​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഖ​ത്ത​റും വേ​ൾ​ഡ് ഫു​ഡ് പ്രോ​ഗ്രാ​മും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സ​ഹാ​യ​ങ്ങ​ൾ വേ​ഗ​ത്തി​ൽ എ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു.

ഖ​ത്ത​റി​ന്റെ വി​ദേ​ശ​ന​യ​ത്തി​ലും അ​ന്താ​രാ​ഷ്ട്ര ഇ​ട​പെ​ട​ലു​ക​ളി​ലും മാ​നു​ഷി​ക ന​യ​ത​ന്ത്ര​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണു​ള്ള​തെ​ന്ന് ഡോ. ​മ​ർ​യം ബി​ൻ​ത് അ​ലി ബി​ൻ നാ​സ​ർ വ്യ​ക്ത​മാ​ക്കി. പ്ര​തി​സ​ന്ധി​ക​ളോ​ടും സം​ഘ​ർ​ഷ​ങ്ങ​ളോ​ടും വേ​ഗ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ന്ന​തി​ന് ഇ​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Held a meeting with the World Food Programme Chief
Next Story