ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രതിനിധികൾ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. എഴുത്തിനെയും വായനയെയും പ്രോത്സാഹിപ്പിക്കുന്ന ഓതേഴ്സ് ഫോറമടക്കമുള്ള കൂട്ടായ്മകൾക്ക് മറുനാടൻ ജീവിതങ്ങളുടെ വിശേഷങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും പുതിയ തലമുറകൾക്കായി അടയാളപ്പെടുത്തി വെക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് അംബാസഡർ പറഞ്ഞു. ഓതേഴ്സ് ഫോറത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു.
ഖത്തറിലെ വ്യത്യസ്ത പ്രവാസ ജീവിതാനുഭവങ്ങൾ രേഖപ്പെടുത്തുന്ന എഴുത്തുകൾ ക്രോഡീകരിച്ചു പുസ്തകരൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്ന അംബാസഡറുടെ നിർദേശം ഫോറം ഭാരവാഹികൾ സ്വാഗതം ചെയ്തു. ഫോറം പ്രസിഡന്റ് ഡോ. സാബു കെ. സി, സഹഭാരവാഹികളായ അഷ്റഫ് മടിയാരി, തൻസീം കുറ്റ്യാടി, ശ്രീകല ജിനൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

