ഖത്തറിൽ കനത്ത പൊടിക്കാറ്റ്
text_fieldsദോഹ: ദോഹയിൽ ഞായറാഴ്ച വൈകീട്ട് മുതൽ ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. പൊടിപലടങ്ങൾ കാരണം പലയിടത്തും കാഴ്ച പരിധി മൂന്നു കിലോമീറ്ററിൽ താഴെയായിരുന്നു. കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട് രാവിലെ തന്നെ അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു. വാഹനങ്ങൾ സുരക്ഷിതമായ അകലം പാലിക്കണമെന്നും ഡ്രൈവർമാർ അതിജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റും പൊടിപടലവും രൂപപ്പെടുമെന്നും ഇതു കാരണം ദൃശ്യപരത കുറവായിരിക്കുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡിലെ കാഴ്ചകൾ മറയുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും യാത്രക്കാരും ജാഗ്രത പാലിക്കണം. തൊഴിലുടമകൾ ആവശ്യമായ മുൻകരുതൽ നടപടികൾ കൈക്കൊള്ളണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

