Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമഴക്കെടുതി; പ്രവർത്തന...

മഴക്കെടുതി; പ്രവർത്തന സജ്ജരായി അഷ്ഗാൽ

text_fields
bookmark_border
മഴക്കെടുതി; പ്രവർത്തന സജ്ജരായി അഷ്ഗാൽ
cancel
camera_alt

​റെയി​ൻ എ​മ​ർ​ജ​ൻ​സി റൂം

ദോ​ഹ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി​യ​താ​യി പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാൽ അ​റി​യി​ച്ചു. വെ​ള്ള​ക്കെ​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച് രേ​ഖ​പ്പെ​ടു​ത്തി​യ 770 ​​റി​പ്പോ​ർ​ട്ടു​ക​ളി​ൽ ഏ​ക​ദേ​ശം 85 ശ​ത​മാ​ന​വും പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ ഹ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണെ​ന്നും ത​ങ്ങ​ളു​ടെ ഫീ​ൽ​ഡ് ടീ​മു​ക​ൾ 24 മ​ണി​ക്കൂ​റും സ​ജ്ജ​രാ​ണെ​ന്നും അ​ഷ്ഗ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ൽ വ​ക്റ, അ​ൽ വു​കൈ​ർ, ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ, മെ​ബൈ​രീ​ക്ക് എ​ന്നി​വ​യു​ൾ​പ്പെ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ഗ​താ​ഗ​തം നി​ല​നി​ർ​ത്തു​ന്ന​തി​നു​മാ​യി അ​ഷ്ഗ​ൽ ഫീ​ൽ​ഡ് ടീ​മു​ക​ൾ സ​ജ്ജ​മാ​ണ്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഏ​കോ​പ​ന​ത്തി​ൽ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്, നാ​ഷ​ണ​ൽ ക​മാ​ൻ​ഡ് സെ​ന്റ​ർ, മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തേ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.

തു​ര​ങ്ക​ങ്ങ​ളി​ലും പ്ര​ധാ​ന റോ​ഡു​ക​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നും ഡ്രെ​യി​നേ​ജ് ശൃം​ഖ​ല​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​ഷ്ഗാ​ലി​ന്റെ പ്ര​ത്യേ​ക ടീ​മു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഡ്രെ​യി​നേ​ജ് നെ​റ്റ്‌​വ​ർ​ക്ക്സ് ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ് മെ​യി​ന്റ​ന​ൻ​സ് വ​കു​പ്പി​ലെ മു​ഹ​മ്മ​ദ് അ​ൽ കു​ബൈ​സി പ​റ​ഞ്ഞു. മ​ഴ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ​ക്കൊ​പ്പം 370ല​ധി​കം വാ​ട്ട​ർ ടാ​ങ്ക​റു​ക​ളും 44 ല​ധി​കം മൊ​ബൈ​ൽ പ​മ്പു​ക​ളും വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നാ​ഷ​ണ​ൽ ക​മാ​ൻ​ഡ് സെ​ന്റ​ർ, മു​നി​സി​പ്പാ​ലി​റ്റി​ക​ൾ, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് എ​ന്നി​വ​യു​മാ​യി ഏ​കോ​പി​പ്പി​ച്ച് റെ​യി​ൻ എ​മ​ർ​ജ​ൻ​സി റൂം ​പ്ര​ധാ​ന റോ​ഡു​ക​ളു​ടെ​യും തു​ര​ങ്ക​ങ്ങ​ളു​ടെ​യും നി​ല​വി​ലെ അ​വ​സ്ഥ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് അ​ഷ്ഗ​ലി​ലെ മോ​ണി​റ്റ​റി​ങ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് മ​ബ്റൂ​ക് അ​ൽ കൊ​ർ​ബി പ​റ​ഞ്ഞു. മ​ഴ​ക്കാ​ല​ത്ത് വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ വേ​ഗ​ത കു​റ​ക്ക​ണ​മെ​ന്നും സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ത്ഥി​ച്ചു. ​റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ളു​ടെ ആ​ഴം അ​റി​യാ​തെ അ​തി​ലൂ​ടെ വാ​ഹ​നം ഇ​റ​ക്ക​രു​ത്. വെ​ള്ള​ക്കെ​ട്ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 188 എ​ന്ന ന​മ്പ​റി​ലൂ​ടെ​യോ "അ​ഷ്ഗ​ൽ 360 ആ​പ്ലി​ക്കേ​ഷ​ൻ" വ​ഴി​യോ അ​റി​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച ഉം ​ബാ​ബി​ലാ​ണ് (43.1 മി​ല്ലി​മീ​റ്റ​ർ) ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു. 974 സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ്, 13.6 മി​ല്ലി​മീ​റ്റ​ർ. റൗ​ദ​ത് റാ​ഷി​ദി​ലും അ​ൽ ഉ​വ​യ്ന​യി​ലും 30 മി​ല്ലി​മീ​റ്റ​റി​ലേ​റെ മ​ഴ ല​ഭി​ച്ചു.

ലു​സൈ​ൽ, മു​കൈ​നി​സ്, അ​ൽ റ​യ്യാ​ൻ, അ​ൽ ബു​സൈ​ർ, ഉം ​സ​ലാ​ൽ മു​ഹ​മ്മ​ദ്, അ​ൽ വു​കൈ​ർ, മി​സ​ഈ​ദ്, സ​ക്രീ​ത്, അ​ൽ ഖോ​ർ, മി​സൈ​മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 20 മി​ല്ലി​മീ​റ്റ​റി​ൽ കൂ​ടു​ത​ലും മ​ഴ രേ​ഖ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ അ​ൽ വ​ക്റ, അ​ൽ ക​രാ​ന തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​തെ​ന്നും കാ​ലാ​വ​സ്ഥാ വി​ഭാ​ഗം വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AshghalQatar NewsHeavy Raingulf news malayalam
News Summary - Heavy rains; Ashghal ready for action
Next Story