ഇന്ന് മുതൽ മഴക്ക് സാധ്യത
text_fieldsദോഹ: കടുത്ത ചൂടുകാലം വിട്ട് കാലാവസ്ഥ അടിമുടി മാറിയതോടെ തണുപ്പിനെയും ഒപ്പം മഴയെയും വരവേൽക്കാനൊരുങ്ങി ഖത്തർ ഉൾപ്പെടെ ഗൾഫ് മേഖല. മഴക്കാലത്തിന്റെ വരവ് അറിയിച്ച് അൽ വസ്മി സീസൺ ആരംഭിച്ചതോടെ വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴപെയ്തേക്കാമെന്ന് ഖത്തർ കാലാവസ്ഥാവിഭാഗം അറിയിച്ചു. 52 ദിവസം നീണ്ടുനിൽക്കുന്ന അൽ വസ്മി ഡിസംബർ ആറുവരെ നീണ്ടു നിലക്കും.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ അന്തരീക്ഷം മേഘാവൃതമായിരുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ കാറ്റും, ഇടിയോടുകൂടിയ മഴയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ പകലിലെയും രാത്രിയിലെയും അന്തരീക്ഷ താപനില കുറഞ്ഞനിലയിലാണ് രേഖപ്പെടുത്തിയത്. പകൽ സമയങ്ങളിൽ 37 ഡിഗ്രിയായിരുന്നു ഏറ്റവും ഉയർന്ന ചൂട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

