ഇന്ന് മഴ മുന്നറിയിപ്പ്
text_fieldsദോഹ: ബുധൻ, വ്യാഴം ദിവസങ്ങളിൽ രാജ്യത്ത് വ്യാപകമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച മുതൽ അന്തരീക്ഷം മേഘാവൃതമായതിനാൽ, ബുധനാഴ്ചയോടെ മഴയെത്താനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വിഭാഗം നൽകുന്ന സൂചന. വൈകുന്നേരത്തോടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തിയാർജിക്കുമെന്നും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ പെട്ടെന്ന് മാറാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവരും സൂക്ഷ്മത പാലിക്കണമെന്നും അറിയിച്ചു. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും നിർദേശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

