ചൂട്; തൊഴിലാളികൾക്ക് ബോധവത്കരണവുമായി തൊഴിൽ മന്ത്രാലയം
text_fieldsതൊഴിൽ മന്ത്രാലയം സംഘടിപ്പിച്ച ബോധവത്കരണ
പരിപാടിയിൽനിന്ന്
ദോഹ: അന്തരീക്ഷ താപനില കുതിച്ചുയരുന്നതിനിടെ, ചൂടിനെതിരെ നിയന്ത്രണ ബോധവത്കരണവുമായി ഖത്തർ തൊഴിൽ മന്ത്രാലയം. തൊഴിൽ സുരക്ഷ -ആരോഗ്യ വകുപ്പും വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ടുമായി സഹകരിച്ച് പേൾ ഖത്തറിലെ നിർമാണ തൊഴിലാളികൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
വേനൽക്കാലത്തെ താപനില മൂലം ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ബോധവത്കരണ കാമ്പയിൻ ലക്ഷ്യമിടുന്നത്. തൊഴിൽ സുരക്ഷയുടെയും ആരോഗ്യത്തിന്റെയും സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് കാമ്പയിൻ. ഉയർന്ന താപനിലയുള്ള സമയങ്ങളിൽ സുരക്ഷിതമായ ജോലിസ്ഥലം ഒരുക്കുന്നതിനും സുരക്ഷ ചട്ടങ്ങൾ കർശനമായി പാലിക്കുന്നതിനും മന്ത്രാലയം നിർദേശം നൽകി. ചൂട് മൂലമുണ്ടാകുന്ന രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും അനുബന്ധമായ ആരോഗ്യ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനും തൊഴിൽ സുരക്ഷ വിദഗ്ധർ മാർഗനിർദേശം നൽകി. ചൂടുകാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ അധികൃതർ ഊന്നിപ്പറഞ്ഞു.
ഇത്തരം ബോധവത്കരണ വർക്ക്ഷോപ്പുകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിലൂടെ, തൊഴിലാളികളുടെയും തൊഴിൽ ഉടമകളുടെയും തൊഴിൽ സുരക്ഷയുടെയും ആരോഗ്യത്തിന്റെയും അവബോധം വർധിപ്പിക്കുക, ചൂടുള്ള കാലാവസ്ഥയിൽ ജോലി ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുക എന്നിവയാണ് തൊഴിൽ മന്ത്രാലയം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

