ഹൃദയാഘാതം: ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ മരിച്ചു
text_fieldsനൗറിൻ
ദോഹ: ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതയായി. എറണാകുളം തോപ്പുംപടി ചുള്ളിക്കൽ കോർപറേഷൻ ലൈബ്രറിക്ക് സമീപം കോലോത്തുംപറമ്പിൽ പി.എം. മുഹമ്മദ് റഫീഖിന്റെ മകൾ നൗറിൻ (26) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. ഭർത്താവ്: ജിഹാസ് (ഖത്തർ).
മാതാവ്: ജസീല. മകൻ: ഹാദി (ഒരു വയസ്സ്). സഹോദരൻ: അബ്ദുൽ അഹദ്. ഖബറടക്കം ശനിയാഴ്ച രാത്രി എട്ടു മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി ഖബർസ്ഥാനിൽ നടക്കും.
നേരത്തേ ‘ഗൾഫ് മാധ്യമം’ ഖത്തർ യൂനിറ്റിൽ വിഡിയോ പ്രൊഡക്ഷൻ നിർവഹിച്ചിരുന്നു. ഏതാനും മാസങ്ങൾക്കു മുമ്പാണ് ഖത്തറിൽനിന്ന് നാട്ടിലേക്ക് മടങ്ങിയത്. ചലച്ചിത്ര പിന്നണി ഗായകൻ അഫ്സലിന്റെ സഹോദര പുത്രിയുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

