Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹൃദയാഘാതം: മലയാളി...

ഹൃദയാഘാതം: മലയാളി നഴ്സ് നിര്യാതയായി

text_fields
bookmark_border
ഹൃദയാഘാതം: മലയാളി നഴ്സ് നിര്യാതയായി
cancel

ഖമീസ് മുശൈത്ത്: ഹൃദയാഘാതത്തെ തുടർന്ന്​ മലയാളി നഴ്​സ്​ തത്​ലീസിൽ നിര്യാതയായി. സൗദി ആരോഗ്യമന്ത്രാലയം തത്​ലീസ്​ സെക്ടറിൽ ജോലിചെയ്യുന്ന ജാൻസി ഡൊമനിക് (49 ജാൻസി ഷിബു) ആണ്​ മരിച്ചത്​. കോട്ടയം പുല്ലുകുത്തി മല്ലപ്പള്ളി തരളിക്കൽ ഷിബു വർഗീസി​​​െൻറ ഭാര്യയാണ്​. 20 വർഷമായി വെസ്​റ്റ്​ തത്​ലീസ്​ ഡിസ്​പെൻസറിയിൽ സ്​റ്റാഫ്​ നഴ്​സായി ജോലിചെയ്യുന്നു.

ജോലിക്കിടെ ഹൃദയാഘാതം സംഭവിച്ച ജാൻസിയെ ഉടൻ തന്നെ തത്്ലീസ്​ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അടുത്തമാസം ലീവിന് നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ഭർത്താവ് ഷിബു വർഗീസ്​ തത്്ലീസിൽ ഡ്രൈവറാണ്. കണ്ണൂർ പേരാവൂർ കുന്നുംപുറത്ത് കുടുംബാംഗമാണ് ജാൻസി. മക്കൾ: ജെഫീന, ജെയിൻ. പരേതനായ കുന്നുംപുറത്ത് ഡൊമനിക്-ബാബറ ഡൊമനിക് ദമ്പതികളുടെ മകളാണ്. 

Show Full Article
TAGS:heart attack qatar gulf news malayalam news 
Web Title - heart attack-qatar-gulf news
Next Story