Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹൃദയാഘാതം: പാലക്കാട്​...

ഹൃദയാഘാതം: പാലക്കാട്​ സ്വദേശി ഖത്തറിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം: പാലക്കാട്​ സ്വദേശി ഖത്തറിൽ മരിച്ചു
cancel

ദോഹ: പാലക്കാട്​ ചെർപ്പുളശ്ശേരി സ്വദേശി ഖത്തറിൽ ഹൃദയാ​ഘാതത്തെ തുടർന്ന്​ നിര്യാതനായി. ചെര്‍പ്പുളശ്ശേരി മഠത്തിപറമ്പ്​ കാഞ്ഞിരകുണ്ടില്‍ ഷാജി മുഹമ്മദാണ് (48) മരിച്ചത്. മാർക്കറ്റിങ്​ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ചെർപ്പുളശ്ശേരി കാത്തിരക്കുണ്ടില്‍ കുഞ്ഞിമുഹമ്മദിന്‍റെയും ഖദീജയുടേയും മകനാണ്. സുനീറയാണ് ഭാര്യ. ഷഹാന, സന എന്നിവര്‍ മക്കള്‍.

ദുബൈ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവാസിയായിരുന്ന ഷാജി മൂന്ന് വര്‍ഷത്തോളമായി ഖത്തറിലുണ്ട്​. അൽ വക്രയിലായിരുന്നു താമസം. വക്ര ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാ​ണെന്ന്​ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ്സാന്‍ ഭാരവാഹികള്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar death news
News Summary - Heart attack: Palakkad native dies in Qatar
Next Story