ദോഹ: കണ്ണൂർ പാനൂർ പൂക്കോം കണ്ണംവെള്ളി സ്വദേശിയായ യുവാവ് ഖത്തറിൽ ഹൃദയാഘാതംമൂലം നിര്യാതനായി. കണ്ണംവെള്ളിയിലെ ഏരക്കേൻറവിട തയ്യുള്ളതിൽ പട്ടർ വീട്ടിൽ റംഷാദാണ് (34) മരിച്ചത്. നാട്ടിൽനിന്ന് 15 ദിവസം മുമ്പ് ഖത്തറിലെത്തിയതായിരുന്നു. കഴിഞ്ഞ ദിവസം ക്വാറൻറീന് ശേഷം റൂമിൽ തിരിച്ചെത്തിയതായിരുന്നു.
പിതാവ്: മഹമൂദ്. മാതാവ്: സൈനബ. ഭാര്യ: ഷഹാന. മക്കൾ: മുഹമ്മദ് ഷസിൻ, ഫാത്തിമ ഷഹസ, സഹ്വ സൈനബ്. സഹോദരങ്ങൾ: റാഷിദ്, റജീന, റസീന, സിയാദ്. നാട്ടിലും ഖത്തറിലും സാമൂഹികസേവനമേഖലകളിലടക്കം സജീവമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.