ദോഹ: ദീർഘകാല പ്രവാസിയും ഗുരുവായൂർ ചൊവ്വല്ലൂർ പടി സ്വദേശിയുമായ ജലാൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജോലി സ്ഥലത്ത് വെച്ച് തിങ്കളാഴ്ച രാത്രി 9 മണിക്കാണ് ഹൃദയാഘാതമുണ്ടായത്. കുടുംബത്തോടൊപ്പം ഖത്തറിൽ താമസിച്ചുവരികയായിരുന്നു.
മൂത്ത മകൾ ഖത്തർ ഫൗണ്ടേഷന്റെ കീഴിലുള്ള കോളേജിൽ പഠിക്കുന്നു. രണ്ടാമത്തെ മകൻ എം ഇ എസ് സ്ക്കൂളിൽ +2 വീനും പഠിക്കുന്നു. അൽഖോർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകും.