ആരോഗ്യസേവന രംഗം: ഫോബ്സ് മിഡില്‍ ഈസ്റ്റ് പട്ടികയില്‍ മുഹമ്മദ് ആലുങ്കൽ
text_fieldsമുഹമ്മദ് ആലുങ്കൽ
ദോഹ: അബീര്‍ മെഡിക്കല്‍ ഗ്രൂപ് സ്ഥാപകനും പ്രസിഡന്റുമായ ആലുങ്കല്‍ മുഹമ്മദിന് ഫോബ്‌സ് മിഡില്‍ ഈസ്റ്റ് അംഗീകാരം. '2025ലെ മികച്ച ആരോഗ്യ സംരക്ഷണ നേതാക്കള്‍: സ്ഥാപകരും ഓഹരി ഉടമകളും’ എന്ന പട്ടികയിലാണ് ആലുങ്കല്‍ മുഹമ്മദ് സ്ഥാനം പിടിച്ചത്. മേഖലയിലെ ആരോഗ്യ സംരക്ഷണ രംഗത്തിന് പുതിയ നിര്‍വചനം നല്‍കുന്ന മാറ്റങ്ങളുടെ വക്താക്കളായ എക്‌സിക്യൂട്ടിവുകള്‍, കമ്പനി സ്ഥാപകര്‍, ഓഹരി ഉടമകള്‍ എന്നിവരെ ആദരിക്കുന്നതാണ് ഈ വര്‍ഷത്തെ ഫോബ്‌സ് മിഡില്‍ ഈസ്റ്റ് ഹെല്‍ത്ത്‌കെയര്‍ ലീഡേഴ്‌സ് പട്ടിക.
ആരോഗ്യരംഗത്ത് വ്യത്യസ്തമായ കാഴ്ചപ്പാടും നേതൃഗുണവും പ്രകടിപ്പിച്ച് മേഖലയെ പുതിയ ദിശകളിലേക്ക് നയിച്ചവരെയാണ് പട്ടികയിലൂടെ ആദരിക്കുന്നത്. ആരോഗ്യ മേഖലയിലെ ദീർഘകാല സ്വാധീനവും നവീകരണത്തോടുള്ള പ്രതിബദ്ധതയും പരിഗണിച്ചാണ് മുഹമ്മദ് ആലുങ്കലിന് അംഗീകാരം ലഭിച്ചത്.
മികച്ച ആരോഗ്യസംരക്ഷണ സംവിധാനം കെട്ടിപ്പടുക്കാനുള്ള ആലുങ്കല്‍ മുഹമ്മദിന്റെ പ്രതിബദ്ധതയും അബീര്‍ ഗ്രൂപ്പിന് അദ്ദേഹം നല്‍കുന്ന വളര്‍ച്ചയുടെയും പരിവര്‍ത്തനത്തിന്റെയും മുഖവുമാണ് സുപ്രധാനമായ അംഗീകാരത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് അബീര്‍ ഗ്രൂപ് പ്രസ്താവനയില്‍ അറിയിച്ചു.
ഗൾഫ് മേഖലയും ഇന്ത്യയും ഉൾപ്പെടെ വിവിധ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ഡയഗ്നോസ്റ്റിക് യൂനിറ്റുകൾ എന്നിവയിലൂടെ ലക്ഷക്കണക്കിന് രോഗികൾക്ക് പരിചരണം നൽകുകയാണ് അബീർ ഗ്രൂപ്.
“ഫോബ്സ് മിഡിൽ ഈസ്റ്റിന്റെ ഈ അംഗീകാരം അബീർ മെഡിക്കൽ ഗ്രൂപ്പിനും ഞങ്ങളുടെ മുഴുവൻ ടീമിനും അഭിമാനകരമായ നിമിഷമാണെന്നും ഗുണമേന്മയുള്ള ആരോഗ്യസേവനം എല്ലാവർക്കും ലഭ്യമാക്കുക എന്ന ഞങ്ങളുടെ ദൗത്യത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്നും മുഹമ്മദ് ആലുങ്കൽ അഭിപ്രായപ്പെട്ടു. ”
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

