Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right12 ദ​മ്പ​തി​മാ​ർ​ക്ക്...

12 ദ​മ്പ​തി​മാ​ർ​ക്ക് പ്ര​വാ​സ ലോ​ക​ത്തി​ന്റെ സ്നേ​ഹ സ്വീ​ക​ര​ണം

text_fields
bookmark_border
12 ദ​മ്പ​തി​മാ​ർ​ക്ക് പ്ര​വാ​സ ലോ​ക​ത്തി​ന്റെ സ്നേ​ഹ സ്വീ​ക​ര​ണം
cancel

ദോ​ഹ: പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​വാ​സ​ജീ​വി​തം ന​യി​ച്ചി​ട്ടും ഒ​രി​ക്ക​ൽ​പോ​ലും സ്വ​ന്തം പ്രി​യ​ത​മ​ക്ക് ത​ങ്ങ​ൾ ചേ​ക്കേ​റി​യ നാ​ട് കാ​ണി​ച്ചു​കൊ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കാ​ത്ത​വ​രാ​ണ് പ്ര​വാ​സി​ക​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗം. എ​ന്നാ​ൽ, ഇ​വ​രി​ൽ​നി​ന്ന് ഏ​താ​നും പേ​ർ​ക്ക് ത​ങ്ങ​ളു​ടെ ഭാ​ര്യ​മാ​രെ കു​റ​ച്ചു​ദി​വ​സ​ത്തേ​ക്കെ​ങ്കി​ലും ഖ​ത്ത​റി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നും ഒ​രു​മി​ച്ച് ഖ​ത്ത​ർകാ​ണാ​നും അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ന​സീം ഹെ​ൽ​ത്ത് കെ​യ​റും ഖ​ത്ത​റി​ലെ റേ​ഡി​യോ മ​ല​യാ​ളം 98.6 എ​ഫ്.​എ​മ്മും.

കൂ​ടാ​തെ ക്ലി​ക്കോ​ൺ ആ​ൻ​ഡ് ട്രാ​വ​ല​ർ, സീ ​ഷോ​ർ കേ​ബി​ൾ​സ്, ഷൈ​ൻ ​ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്, നാ​ഷ​ന​ൽ എ​ക്സ്ചേ​ഞ്ച് തു​ട​ങ്ങി പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ ഈ ​പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും നി​റ​ഞ്ഞ പി​ന്തു​ണ​യോ​ടെ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ‘ന​സീം ഹെ​ൽ​ത്ത് കെ​യ​ർ ഫോ​ർ മൈ ​ല​വ് - ഞാ​നും ഞാ​നു​മെ​ന്റാ​ളും’​എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ റേ​ഡി​യോ ഈ ​സാ​മൂ​ഹി​ക സേ​വ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ചു​രു​ങ്ങി​യ​ത് 15 വ​ർ​ഷം ഖ​ത്ത​റി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ നൂ​റു​ക​ണ​ക്കി​ന്‌ അ​പേ​ക്ഷ​ക​ളി​ൽ​നി​ന്ന് റേ​ഡി​യോ ശ്രോ​താ​ക്ക​ൾ നാ​മ​നി​ർ​ദേ​ശം ചെ​യ്ത 12 പേ​രു​ടെ ഭാ​ര്യ​മാ​രാ​ണ് ഇ​ത്ത​വ​ണ ഖ​ത്ത​റി​ലെ​ത്തു​ന്ന​ത്. മാ​ർ​ച്ച് നാ​ലു​മു​ത​ൽ 10 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ദ​മ്പ​തി​ക​ൾ​ക്ക് പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന പ്ര​വാ​സ മ​ല​യാ​ള​ത്തി​ന്റെ പ്ര​ത്യേ​ക ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്, ഖ​ത്ത​റി​ലെ വി​വി​ധ കൂ​ട്ടാ​യ്മ​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ന​ൽ​കു​ന്ന സ്വീ​ക​ര​ണ​ങ്ങ​ൾ, രാ​ജ്യ​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നം, നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 2018ലും 2019​ലും യ​ഥാ​ക്ര​മം 10, 11 ഭാ​ര്യ​മാ​രെ കൊ​ണ്ടു​വ​ന്ന​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് സീ​സ​ൺ-​മൂ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

റേ​ഡി​യോ മ​ല​യാ​ളം സി.​ഇ.​ഒ അ​ൻ​വ​ർ ഹു​സൈ​ൻ, മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് കോ​ർ​പ​റേ​റ്റ് റി​ലേ​ഷ​ൻ​സ് മാ​നേ​ജ​ർ നൗ​ഫ​ൽ അ​ബ്ദു​റ​ഹ്മാ​ൻ, ന​സീം ഹെ​ൽ​ത്ത് കെ​യ​ർ അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ പി.​കെ. റി​ഷാ​ദ്, ന​സീം ഹെ​ൽ​ത്ത് കെ​യ​ർ ഫി​നാ​ൻ​സ് ഹെ​ഡ് ഹാ​ശിം ഇ​ർ​ഷാ​ദ്, ക്ലി​ക്കോ​ൺ ആ​ൻ​ഡ് ട്രാ​വ​ല​ർ ക​ൺ​ട്രി മാ​നേ​ജ​ർ അ​ബ്ദു​ൽ അ​സീ​സ്, ക്ലി​ക്കോ​ൺ ആ​ൻ​ഡ് ട്രാ​വ​ല​ർ സെ​യി​ൽ​സ്, പ്ലാ​നി​ങ് ആ​ൻ​ഡ് ആ​ക്ടി​വേ​ഷ​ൻ മാ​നേ​ജ​ർ സ​ലീം മു​ഹ്‍യി​ദ്ദീ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthcareQatar radio malayali
News Summary - Healthcare - Qatar radio malayali
Next Story