സംസ്കൃതി അംഗങ്ങൾക്ക് ഹെൽത്ത് കെയർ പാക്കേജ്
text_fieldsസംസ്കൃതി അംഗങ്ങൾക്കായി ആരംഭിച്ച ഹെൽത്ത് കെയർ പാക്കേജിന്റെ ധാരണപത്രം കൈമാറുന്നു
ദോഹ: സംസ്കൃതി ഖത്തർ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഡോ. കുട്ടീസ് മെഡിക്കൽ സെന്റർ ഹെൽത്ത് കെയർ പാക്കേജ് ആരോഗ്യ പരിചരണ പദ്ധതിക്ക് തുടക്കംകുറിച്ചു. സംസ്കൃതി ഖത്തറിന്റെ സോഷ്യൽ സർവിസ് വിഭാഗവുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ധാരണപത്രത്തിൽ ഇരുവിഭാഗവും ഒപ്പുവെച്ചു. കുട്ടീസ് ക്ലിനിക്കിൽ നടന്ന ചടങ്ങിൽ സംസ്കൃതി ഖത്തർ പ്രസിഡന്റ് സാബിത്ത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, സോഷ്യൽ സർവിസ് വിഭാഗം കൺവീനർ സന്തോഷ് ഒ.കെ, കുട്ടീസ് മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. കൃഷ്ണൻ കുട്ടി, ഡോ. ജിഷ ശങ്കർ, ഡോ. ഗോപാൽ ശങ്കർ, ഡോ. ഇസ്റ മുഹമ്മദ് എലക്ത്യാർ,അബ്ദുൽ ഹകീം എന്നിവർ സന്നിഹിതരായി.

