Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകിടപ്പിലായ രോഗികളുടെ...

കിടപ്പിലായ രോഗികളുടെ അരികിലേക്ക്​  ‘ഹോം ഹെൽത്ത് കെയർ   സേവനം’എത്തും

text_fields
bookmark_border
കിടപ്പിലായ രോഗികളുടെ അരികിലേക്ക്​  ‘ഹോം ഹെൽത്ത് കെയർ   സേവനം’എത്തും
cancel
ദോഹ: വക്റ ഹെൽത്ത് സ​െൻററിനോടനുബന്ധിച്ച് പുതിയ സാറ്റലൈറ്റ് ഓഫീസ്​, എച്ച്.എം.സി ബിസിനസ്​ സർവീസ്​ മേധാവി അലി ജനാഹിയും കണ്ടിന്യൂ കെയർ വിഭാഗം മേധാവി മഹ്മൂദ് അൽ റയ്സിയും ചേർന്ന് ഉദ്ഘാടനം ചെയ്​തു. ഹമദ് മെഡിക്കൽ കോർപ്പറേഷ​​െൻറ ഹോം ഹെൽത്ത് കെയർ   സേവനം വിപുലീകരിക്കുന്നതി​​െൻറ ഭാഗമായാണ്​  പുതിയ സാറ്റലൈറ്റ് ഓഫീസ്​ സംവിധാനം രൂപപ്പെടുത്തിയത്​. രോഗികൾക്ക്​ ഏറെ സഹായകമായ പ്രത്യേക സീറ്റിംഗ് സംവിധാനം, മൊബൈലിറ്റി സർവീസ്​, എന്നിവ പുതിയ ആഫീസ്​ എന്നിവ ഒാഫീസി​​െൻറ പ്രത്യേകതയാണ്​. പൊതുജനാരോഗ്യ മേഖലയിൽ എച്ച് എം സി നടത്തുന്ന സേവനങ്ങൾ ദേശീയ വ്യാപകമാക്കുന്നതി​​െൻറ ഭാഗംകൂടിയാണ്​ ഇൗ വികസനം. 300 രോഗികൾക്ക് കേന്ദ്രത്തി​െൻറ സേവനം ലഭിക്കുമെന്നതാണ്​ മറ്റൊരു പ്രത്യേകത. രോഗികളുടെ വീടുകൾ സന്ദർശിച്ച് ചികിത്സയും പരിചരണവും നൽകുന്ന സേവനമാണ് ഹോം കെൽത്ത് കെയർ സർവീസ്​  കൂടുതൽ വേഗവും ലളിതവുമാക്കാൻ പുതിയ സംവിധാനങ്ങൾകൊണ്ട് സാധിക്കും.  വക്റയിലെയും പരിസരങ്ങളിലെയും രോഗികൾക്കായിരിക്കും ഇതി​​െൻറ ആനുകൂല്ല്യം ലഭിക്കുക.  ആരോഗ്യ രംഗത്ത് രാജ്യം നേടിയെടുക്കാനുദ്ദേശിക്കുന്ന നേട്ടത്തി​​െൻറ പാതയിലൂടെയുള്ള  പ്രധാനമായ ഒരു ചുവടുവെപ്പാണ് സൈറ്റലൈറ്റ് ഓഫീസെന്നും  എച്ച് എം സി ബിസിനസ്​ സർവീസ്​ മേധാവി അലി ജനാഹി പറഞ്ഞു. 
ഹോം ഹെൽത്ത് കെയർ   സേവനം എന്നത്​ കിടപ്പിലായ രോഗികളായ കുട്ടികളെയും മുതിർന്നവരെയും വൃദ്ധജനങ്ങളെയും ഉദ്ദേശിച്ചുള്ളതാണ്​. രോഗികളുടെ വീടുകൾ സന്ദർശിച്ച് ചികിത്സയും പരിചരണവും നൽകുകയാണ്​ ഇതിലൂടെ.  ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘം വീടുകളിലെത്തി കിടപ്പിലായവർക്ക്​ ചികിൽസയും പരിചരണവും നൽകും. ഓകിസിജൻ ആവശ്യമായവർക്ക്​ അതുൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളും സൗകര്യങ്ങളും ഹോം ഹെൽത്ത് കെയർ  പദ്ധതിയിലൂടെ നൽകും. ഇതിനൊപ്പം ഫിസിയോ തെറാപ്പി സൗകര്യങ്ങളും ഉണ്ടാകും. 
ഇൗ സൗകര്യങ്ങൾ നൽകിയാൽ കിടപ്പിലായ രോഗികൾ അത്യാഹിത വിഭാഗവും ഔട്ട് പേഷ്യൻ്റ് വിഭാഗവും സന്ദർശിക്കുന്നത് കുറച്ചു കൊണ്ടു വരാമെന്നും കരുതുന്നുണ്ട്​. 
ഇൗ സംവിധാനം ആവശ്യമുള്ള രോഗികൾക്കോ കുടുംബാംഗങ്ങൾക്കോ സേവനം ആവശ്യപ്പെടാം എന്ന്​ അധികൃതർ വ്യക്തമാക്കി. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെയാണ് ഇൗ സേവനം ലഭിക്കുക. 
എന്നാൽ അത്യാവശ്യ സന്ദർഭങ്ങളിൽ ഏത്​ സമയത്തും സേവനം ലഭിക്കും.
 ഡോക്ടറുടെ ശ​ുപാർശക്കത്തി​​െൻറ അടിസ്ഥാനത്തിലായിരിക്കും ഹോം ഹെൽത്ത് കെയർ സേവനം നൽകുക.  യാത്ര ചെയായൻ ബുദ്ധിമുട്ട്​ അനുഭവപ്പെടുന്നതും പ്രത്യേക പരിചരണം ആവശ്യമുള്ള രോഗികൾക്കായാണ് പ്രത്യേക സീറ്റിംഗ് സംവിധാനം ഏ​ർപ്പെടുത്തിയിരിക്കുന്നത്​.  തെക്കൻ മേഖലകളിൽ ജീവിക്കുന്ന രോഗികൾക്ക് അവരുടെ താമസ സ്ഥലത്ത്​ തന്നെ മികച്ച ചികിത്സാ സൗകര്യങ്ങൾ എത്തിക്കുന്നതി​െൻറ ഭാഗമായാണ് സേവനം വികസിപ്പിക്കുന്നതെന്ന് മഹ്മൂദ് അൽ റയ്സി പറഞ്ഞു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Health
Next Story