വൃക്കകളുടെ ആരോഗ്യ ബോധവല്‍ക്കരണവുമായി എച്ച്.എം.സിയുടെ വാക്കത്തോണ്‍
text_fieldsദോഹ: ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ‘വാക്കത്തോണ്‍' സംഘടിപ്പിച്ചു. കതാറ കള്‍ച്ചറല്‍ വില്ളേജില്‍ നടന്ന ഒന്നര മണിക്കൂര്‍ നീണ്ട വാക്കത്തോണിന്, എച്ച്എംസിയിലെ വൃക്കരോഗ വിഭാഗം മേധാവി ഡോ.ഹസന്‍ അല്‍മല്‍കി നേതൃത്വം നല്‍കി. ആരോഗ്യമുള്ള വൃക്കകള്‍ക്ക് ആരോഗ്യകരമായ ജീവിതം എന്ന തലവാചകത്തിലാണ് ഈ വര്‍ഷത്തെ വൃക്കദിനം ആചരിച്ചത്.
പൊണ്ണത്തടി വൃക്കകളെ തകരാറിലാക്കുന്നതിനെക്കുറിച്ച് ബോധവല്‍ക്കരണം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച വാക്കത്തോണില്‍ യൂണിവേഴ്സിറ്റികളിലെയും സ്കൂളുകളിലെയും വിദ്യാര്‍ത്ഥികളും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരും പൊതുജനങ്ങളുമുള്‍പ്പെടെ നിരവധി പേര്‍ പങ്കടെുത്തു.
വൃക്കകളുടെ ആരോഗ്യത്തിന് ഊര്‍ജസ്വലമായ ജീവിതരീതിയ്ക്കുള്ള പ്രാധാന്യം വെളിപ്പെടുത്തുന്ന അനവധി പരിപാടികളും കതാറയില്‍ നടന്നു. ലോക വൃക്ക ദിനം വളരെ പ്രധാനപ്പെട്ട ഒന്നായാണ് നമ്മള്‍ കണക്കാക്കുന്നത്.
വൃക്കകള്‍ ആരോഗ്യത്തോടെയിരിക്കേണ്ടതിന്‍്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരോര്‍മപ്പെടുത്തലാണ് അതെന്ന് എച്ച്എംസിയിലെ കുട്ടികളുടെ വൃക്കരോഗ വിഭാഗം മേധാവി ഡോ.അബൂബക്കര്‍ ഇമാം പറഞ്ഞു. ഏതുപ്രായക്കാര്‍ക്കും വൃക്കരോഗങ്ങള്‍ പിടിപെടാം. എന്നാല്‍ പെണ്ണത്തടിയും പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമുള്ളവരില്‍ ഇതിനുള്ള സാധ്യത വര്‍ധിക്കും.
അമിതവണ്ണം ഒരു വ്യക്തിയുടെ ആരോഗ്യത്തെ നശിപ്പിക്കും, പ്രത്യേകിച്ചും വൃക്കകളെ. ആരോഗ്യകരമായ ജീവിതശൈലികള്‍ പിന്തുടര്‍ന്ന് ഇത്തരം അപകടങ്ങളില്‍ നിന്നും രക്ഷനേടണമെന്നും ഡോ.ഇമാം പറഞ്ഞു.
അമിതവണ്ണം വൃക്കരോഗം ഉണ്ടാക്കും അതുകൂടാതെ, വൃക്കരോഗമുള്ളവര്‍ക്ക് പൊണ്ണത്തടി കൂടിയുണ്ടെങ്കില്‍ അവരുടെ അവസ്ഥ കൂടുതല്‍ മോശമായിത്തീരുകയും ചെയ്യമെന്നും അദ്ദേഹം പറഞ്ഞു.
ലോക ജനസംഖ്യയില്‍ 10ശതമാനത്തോളം ആളുകള്‍ക്ക് വൃക്കരോഗങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഖത്തര്‍ ജനസംഖ്യയുടെ 13ശതമാനത്തോളം ആളുകളും വൃക്കരോഗികളാണെന്നാണ് കണക്കുകള്‍ പറയുന്നതെന്നും ഡോ.ഇമാം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
