Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകേരളത്തിൽനിന്നുള്ള...

കേരളത്തിൽനിന്നുള്ള ആരോഗ്യപ്രവർത്തകരുടെ മടക്കം ഇന്നുമുതൽ

text_fields
bookmark_border
കേരളത്തിൽനിന്നുള്ള ആരോഗ്യപ്രവർത്തകരുടെ മടക്കം ഇന്നുമുതൽ
cancel

ദോഹ: കോവിഡ്​ പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരായ ആരോഗ്യപ്രവർത്തകരുടെ ഖത്തറിലേക്കുള്ള മടക്കം ഇന്നുമുതൽ. ആദ്യസംഘം ബുധനാഴ്​ച രാവിലെ 7.25ന്​ കൊച്ചിയിൽനിന്ന്​ പുറപ്പെട്ട്​ ദോഹ സമയം 9.30ന്​ എത്തും. നെടുമ്പാശ്ശേരിയിൽനിന്ന്​ പുറ​െപ്പടുന്ന​ ഇൻഡിഗോ വിമാനത്തിൽ മലയാളികളായ 147 പേരാണ്​ ഉള്ളത്​.​ നിലവിൽ ഖത്തർ ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങളെ അനുവദിക്കുന്നില്ല. കോവിഡ്​ പ്രതിസന്ധിക്കിടയിൽ ഇന്ത്യയിൽനിന്നുള്ള ഇത്തരത്തിലുള്ള ആദ്യവിമാനമായിരിക്കും കൊച്ചിയിൽനിന്ന്​ ദോഹയിലേക്ക്​ പറക്കുന്നത്​​ എന്ന പ്രത്യേകതകൂടി ഇതിനുണ്ട്​.

ഖത്തറിലെ സർക്കാർ-സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ഡോക്​ടർമാർ, നഴ്​സുമാർ, പാരാമെഡിക്കൽ സ്​റ്റാഫ്​ തുടങ്ങി നിരവധി ആരോഗ്യപ്രവർത്തകരാണ്​ മടങ്ങാനാവാതെ ഇന്ത്യയിൽ കഴിയുന്നത്​. ഇതിൽ നല്ലൊരു വിഭാഗം മലയാളികളുമാണ്​. അവധിക്കും മറ്റും നാട്ടിലെത്തിയ ഇവർ കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങളു​െട ഭാഗമായ വിമാനവിലക്കിൽ കുടുങ്ങുകയായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നാട്ടിലെത്തി, കഴിഞ്ഞ മാർച്ചിൽ ഖത്തറിൽ മടങ്ങിയെത്തേണ്ടിയിരുന്നവരാണിവർ. ഹമദ് മെഡിക്കൽ കോർപറേഷൻ, സിദ്​റ മെഡിസിൻ, ഖത്തർ റെഡ്​ക്രസൻറ്​, ഖത്തർ പെട്രോളിയം, അൽ അഹ്​ലി ഹോസ്പിറ്റൽ തുടങ്ങി സർക്കാർ അർധ സർക്കാർ സ്വകാര്യമേഖലയിലെ സ്​ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണിവർ. ഇവർക്ക്​ ഖത്തറിലേക്ക്​​ മടങ്ങിവരാനുള്ള പ്രത്യേക റീ എൻട്രി ​െപർമിറ്റ്​​ ഖത്തർ ആഭ്യന്തരമന്ത്രാലയം അനുവദിച്ചത്​ കഴിഞ്ഞദിവസം ‘ഗൾഫ്​മാധ്യമം’ റിപ്പോർട്ട്​ ചെയ്​തിരുന്നു.

കേരളത്തിൽനിന്ന്​ മടങ്ങുന്ന ആരോഗ്യപ്രവർത്തകർക്ക്​ മുൻകൂട്ടി കോവിഡ്​ പരിശോധന ഇല്ല. ഹമദ്​ വിമാനത്താവളത്തിൽ എത്തു​േമ്പാൾ പ്രാഥമിക പരിശോധന നടത്തും. കുടുംബത്തോടൊപ്പമല്ലാതെ എത്തുന്നവർക്ക്​ ഏഴു​ ദിവസമാണ്​ ഹോട്ടൽ ക്വാറൻറീനിൽ കഴിയേണ്ടിവരുക. ആറാം ദിവസം ഇവർക്ക്​ കോവിഡ്​ പരിശോധന നടത്തും. നെഗറ്റീവ്​ ആണെങ്കിൽ ഏഴാം ദിവസംകൂടി കഴിഞ്ഞിട്ട്​ ഇവർക്ക്​ ഡ്യൂട്ടിയിൽ കയറാനാകും. കുടുംബം കൂടെയുള്ളവർ 14 ദിവസമാണ്​ ക്വാറൻറീനിൽ കഴിയേണ്ടത്​. ഇതിനിടയിൽ കോവിഡ്​ പരിശോധന നടത്തുകയാണ്​ ചെയ്യുക. തങ്ങളുടെ ജീവനക്കാർക്ക്​ ഹമദ്​ മെഡിക്കൽ കോർപറേഷനും റെഡ്​ക്രസൻറും ക്വാറ​ൻറീൻ സൗകര്യമൊരുക്കും. റെഡ്​ ക്രസൻറ്​ ഡയറക്ടർ ജനറൽ ഡോ. അബ്​ദുൽ സലാമുമായുള്ള കൂടിക്കാഴ്​ചയിൽ അദ്ദേഹം ഇക്കാര്യം അറിയിച്ചതായി യുനൈറ്റഡ്​ നഴ്​സസ്​ ഒാഫ്​ ഇന്ത്യ ഖത്തർ (UNIQ) ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വിമാനങ്ങൾ വരുംദിവസങ്ങളിലും ആരോഗ്യപ്രവർത്തകരുമായി ഇന്ത്യയിൽനിന്ന്​ ദോഹയിലേക്ക്​ പറക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscovid 19
News Summary - Health Team From Kerala Return to Qatar-Gulf News
Next Story