ദോഹ: ലബീബ് ഹെല്‍ത്ത് സെൻററിലെ കാൻസർ വിഭാഗം വിപുലീകരിച്ചു. അര്‍ബുദം നേരത്തെ തിരിച്ചറിയുന്ന തിനുള്ള പരിശോധനൗസൗകര്യമുള്ള സ്യൂട്ടാണ് നവീകരിച്ചത്. പ്രവര്‍ത്തനസമയവും ദീര്‍ഘിപ്പ ിച്ചു. പുരുഷന്മാര്ക്കും വനിതകള്‍ക്കും വെവ്വേറെ പ്രവേശനകവാടങ്ങളും ക്രമീകരിച്ചു.
45നും 69നും ഇടയില്‍ പ്രായമുള്ള സ്താനാര്ബുദത്തിെൻറ ലക്ഷണങ്ങളില്ലാത്ത വനിതകളെയ ാണ് ഇവിടെ പരിശോധനക്ക് വിധേയമാക്കുന്നത്. നവീകരണം പൂർത്തിയായതോടെ പരിശോധനയുമായി ബന്ധ പ്പെട്ട എല്ലാ നടപടിക്രമങ്ങളും ഒരേ സ്ഥലത്തുവച്ചുതന്നെ പൂര്‍ത്തീകരിക്കാനാകും. സ്യൂട്ടില്‍ കൂടുതല്‍ രോഗികളെ ഉള്‍ക്കൊള്ളാനാകും. നവീകരിച്ചതോടെ പ്രതിദിനം 180 പേരെ പരിശോധിക്കാനാകും.
കൂടുതല്‍ നഴ്സ് റൂമുകള്‍, പരിശോധനാ റൂമുകള്‍, ഫോളോഅപ്പ് റൂമുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പ്രതിദിനം 90പേരെയും ആഴ്ചയില്‍ 450പേരെയും പരിശോധിക്കുന്നതിനുള്ള സൗകര്യമുണ്ട്. അര്‍ബുദത്തിെൻറ ലക്ഷണമില്ലാത്ത 50നും 74നും ഇടയില്‍ പ്രായമുള്ള എല്ലാ വനിതകളെയും പുരുഷന്മാരെയുമാണ് ഉദരാര്‍ബുദ പരിശോധനക്കായി പ്രോത്സാഹിപ്പിക്കുന്നത്.
ഇവിടെ പ്രതിദിനം 96പേരെയും ആഴ്ചയില്‍ 480പേരെയും പരിശോധിക്കാന്‍ സൗകര്യമുണ്ട്. റൗദത്ത് അല്ഖയ്ലിലെ സൗകര്യങ്ങളും വികസിപ്പിക്കും. സ്തന^ഉദരാര്‍ബുദ പരിശോധനയുമായി ബന്ധപ്പെട്ട് ബോധവത്കരണം വ്യാപകമാക്കാനായിട്ടുണ്ടെന്ന് പിഎച്ച്സിസി മാനേജിങ് ഡയറക്ടര്‍ ഡോ.മറിയം അബ്ദുല്‍മാലിക് പറഞ്ഞു. 2018ല്‍ 7623 വനിതകളെ സ്തനാര്‍ബുദ പരിശോധനക്കും 9351 പേരെ ഉദരാര്‍ബുദ പരിശോധനക്കും വിധേയരാക്കി.
അര്‍ബുദ പരിശോധനക്കായുള്ള ദേശീയ ബോധവത്കരണ പരിപാടിയായ സ്ക്രീന്‍ ഫോര്‍ ലൈഫ് പ്രകാരം ഇതുവരെ 50,000ലധികം പേരെ പരിശോധനക്ക് വിധേയമാക്കി. അര്‍ബുദത്തിെൻറ പ്രകടമായ ലക്ഷണം ഇല്ലാത്തവരെയാണ് പരിശോധനക്കായി പ്രോത്സാഹിപ്പിക്കുന്നത്. സ്വകാര്യത കാത്തുസൂക്ഷിച്ചായിരിക്കും പരിശോധന.