Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎല്ലാവർക്കും ആരോഗ്യ...

എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ്​; മന്ത്രിസഭ അംഗീകാരമായി

text_fields
bookmark_border
എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ്​;   മന്ത്രിസഭ അംഗീകാരമായി
cancel
Listen to this Article

ദോഹ: താമസക്കാരും സന്ദർശകരും ഉൾപ്പെടെ എല്ലാ വിഭാഗത്തിനും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിക്കൊണ്ടുള്ള കരട് നിർദേശത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദീവാനിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2021 ലെ 22-ാം നമ്പര്‍ നിയമം നടപ്പാക്കുന്നതിനുള്ള കരട് നിർദേശം അംഗീകരിച്ചത്.

ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ് (ജി.സി.ഒ) ഇതുസംബന്ധിച്ച് വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. പുതിയ കരട് പ്രമേയം അനുസരിച്ച് രാജ്യത്തെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ പൗരന്മാർക്ക് ചികിത്സ പൂർണമായും സൗജന്യമായിരിക്കും. അതോടൊപ്പം അടിസ്ഥാന ചികിത്സ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിന് രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായി. മാനുവൽ വർക്കേഴ്സ്, ക്രാഫ്റ്റ്സ്മാൻ, ഗാർഹിക തൊഴിലാളികൾ, സന്ദർശകർ ഉൾപ്പെടെ പൊതു, സ്വകാര്യ മേഖലയിലെ ഖത്തരികളല്ലാത്ത തൊഴിലാളികളെല്ലാം നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിന് കീഴിൽ വരും. രോഗ പ്രതിരോധ, നിയന്ത്രണ, റിഹാബിലിറ്റേറ്റിവ് സേവനങ്ങളെല്ലാം അടിസ്ഥാന ആരോഗ്യ ചികിത്സ സേവനങ്ങളിൽ ഉൾപ്പെടും. ഇതിനുപുറമെ അധികൃതർ നിർദേശിക്കുന്ന മറ്റു സേവനങ്ങളും ഉൾപ്പെടും.

ഉത്തരവാദിത്തം തൊഴിലുടമക്ക്

തൊഴിലാളികളുടെയും ജീവനക്കാരുടെയും അടിസ്ഥാന ചികിത്സാ സേവനങ്ങൾ കവർ ചെയ്യുന്ന പ്രീമിയം ഇൻഷുറൻസ് പോളിസി ഉറപ്പുവരുത്തേണ്ടത് തൊഴിലുടമയുടെയും റിക്രൂട്ടർമാരുടെയും നിർബന്ധ ബാധ്യതയാണ്. ഇൻഷുറൻസ് കമ്പനികൾ തൊഴിലുടമകൾക്കും റിക്രൂട്ടർമാർക്കും ആരോഗ്യ ഇൻഷുറൻസ് കാർഡോ അതിന് തുല്യമായതോ നൽകിയിരിക്കണം. കൂടാതെ, ജീവനക്കാർക്ക് ആരോഗ്യ സേവനങ്ങൾ നൽകുന്ന ആശുപത്രികളും ക്ലിനിക്കുകളും തൊഴിലുടമകളെ അറിയിച്ചിരിക്കണം.

ഇൻഷുറൻസ് പോളിസിയിൽനിന്നും നേരത്തേയുണ്ടായിരുന്ന തൊഴിലാളികളെ നീക്കം ചെയ്യുന്നതിന് തൊഴിലുടമകളും റിക്രൂട്ടർമാരും തൊഴിലാളികളെ നീക്കം ചെയ്യുന്ന സമയത്തോ തൊഴിൽ കരാർ അവസാനിക്കുന്ന വേളയിലോ ഇൻഷുറൻസ് കമ്പനിയെ അറിയിച്ചിരിക്കണം. തൊഴിലാളി സ്പോൺസർഷിപ് പുതിയ തൊഴിലുടമയിലേക്ക് മാറ്റുന്നതിൽ വീഴ്ച സംഭവിച്ചാൽ നിലവിലെ ഇൻഷുറൻസ് കവറേജ് പോളിസി പ്രകാരം ദീർഘിപ്പിക്കുകയോ അല്ലങ്കിൽ താമസാനുമതി കാലാവധി വരെ ദീർഘിപ്പിക്കുകയോ ചെയ്യുന്നതായിരിക്കും.

തൊഴിലാളി രാജ്യത്ത് പ്രവേശിച്ചത് മുതലോ സ്പോൺസർഷിപ്പ് മാറ്റം വരുന്ന അന്ന് മുതലോ തൊഴിലുടമയുടെയും റിക്രൂട്ടർമാരുടെയും തൊഴിലാളിയുടെ മേലുള്ള ഉത്തരവാദിത്തം ആരംഭിക്കും. അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽ ഉൾപ്പെടുന്ന ഒരു കമ്പനിയുമായിട്ടായിരിക്കണം മുഴുവൻ തൊഴിലാളികളുടെയും ഇൻഷുറൻസ് രജിസ്റ്റർ ചെയ്യേണ്ടത്. നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളിൽ കമ്പനിയുമായുള്ള കരാർ പുതുക്കുകയും ചെയ്യണം.

ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​: ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​ന്ദ​ര്‍ശ​ക​ർ​ക്ക്​

ദോ​ഹ: പ്ര​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും പ്ര​ഖ്യാ​പി​ച്ച നി​ർ​ബ​ന്ധി​ത ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ന്‍സ്​ നി​യ​മം ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ്​ ന​ട​പ്പാ​ക്കു​ക​യെ​ന്ന്​ പൊ​തു​ജ​നാ​രോ​ഗ്യ മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി​രി​ക്കും ഇ​ൻ​ഷു​റ​ൻ​സ്​ ബാ​ധ​ക​മാ​ക്കു​ക.

ഇ​തു​സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ളും ന​ട​പ​ടി​ക​ളും പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. രാ​ജ്യ​ത്തെ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച നി​യ​മം ഈ​മാ​സം ത​ന്നെ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. നി​യ​മ​ത്തി​ന്‍റെ ക​ര​ട്​ നി​ർ​ദേ​ശ​ത്തി​ന്​ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഇ​വ ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വ്യ​ക്​​ത​ത വ​രു​ത്തി​യ​ത്. പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ കീ​ഴി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി​ക​ള്‍ മു​ഖേ​ന മാ​ത്ര​മേ പ്ര​വാ​സി​ക​ളും സ​ന്ദ​ര്‍ശ​ക​രും ഹെ​ല്‍ത്ത് ഇ​ന്‍ഷു​റ​ന്‍സ് പോ​ളി​സി എ​ടു​ക്കാ​ന്‍ പാ​ടു​ള്ളൂ. സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്കും, താ​മ​സ​ക്കാ​ർ​ക്കും സ​മ​ഗ്ര​വും ഉ​യ​ര്‍ന്ന നി​ല​വാ​ര​മു​ള്ള​തും കാ​ര്യ​ക്ഷ​മ​വു​മാ​യ ആ​രോ​ഗ്യ സം​വി​ധാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ നി​ർ​ബ​ന്ധി​ത ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ ന​ട​പ്പാ​ക്കു​ന്ന​ത്. സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള അ​ടി​സ്​​ഥാ​ന ചി​കി​ത്സാ സേ​വ​ന​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര, അ​പ​ക​ട ചി​കി​ത്സ സേ​വ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടും. പ്ര​തി​മാ​സ ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യം നി​ര​ക്ക് പ​ര​മാ​വ​ധി 50 റി​യാ​ൽ ആ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Insurance
News Summary - Health insurance for all; Cabinet approved
Next Story