Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ ആരോഗ്യ...

ഖത്തറിൽ ആരോഗ്യ ഇൻഷുറൻസ്​ നിർബന്ധമാവുന്നു; പ്രവാസികൾക്കും, സന്ദർശകർക്കും ആരോഗ്യ നിർബന്ധം

text_fields
bookmark_border
ഖത്തറിൽ ആരോഗ്യ ഇൻഷുറൻസ്​ നിർബന്ധമാവുന്നു; പ്രവാസികൾക്കും, സന്ദർശകർക്കും ആരോഗ്യ നിർബന്ധം
cancel

ദോഹ: രാജ്യത്തെ മുഴുവൻ പ്രവാസികൾക്കും സ​ന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ്​ നിർബന്ധമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഗസറ്റ്​ വിജ്​ഞാപനം വന്ന്​ ആറു മാസം തികയു​ന്നതോടെ പുതിയ നിയമം പ്രാബല്ല്യത്തിൽ വരുമെന്നും, അതിനുള്ളിൽ എല്ലാ താമസക്കാരും ആരോഗ്യ ഇൻഷുറൻസ്​ ഉറപ്പാക്കണമെന്നുമാണ്​ നിർദേശം. രാജ്യത്തെ പൊതുജനാരോഗ്യ മേഖല കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിൻെറ ഭാഗമായാണ്​ നടപടി. രാജ്യത്തെ ആരോഗ്യ പരിപാലന സേവനങ്ങള്‍ സംബന്ധിച്ച 2021 ലെ നിയമം നമ്പര്‍ (22) അടിസ്ഥാനമാക്കിയാണ് ഇൻഷുറൻസ്​ എല്ലാവർക്കും നിർബന്ധമാക്കാൻ തീരുമാനിച്ചത്​. അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി ചൊവ്വാഴ്​ച ഉത്തരവിലൂടെ പുതിയ നിയമം പാസാക്കി. ഗസറ്റിൽ ഔദ്യോഗികമായി വിജ്​ഞാപനം ചെയ്​ത്​ ആറു മാസത്തിനകം നിയമം നടപ്പിലാവുമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ കാലയളവിനുള്ളിൽ രാജ്യത്തെ മുഴുവൻ വിദേശികളും സന്ദർശക വിസയിലെത്തുന്നവരും ആരോഗ്യ ഇൻഷുറൻസ്​ ഉറപ്പാക്കണം.

രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികളിൽ നിന്നാണ്​ ഇൻഷുറൻസ്​ എടുക്കേണ്ടത്​. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മുഴുവന്‍ തൊഴിലാളികള്‍ക്കും ഇന്‍ഷൂറന്‍സ് ഉറപ്പാക്കേണ്ട ബാധ്യത തൊഴിലുടമയ്ക്കായിരിക്കും. സ്വകാര്യമേഖലയുടെ കൂടി പങ്കാളിത്തത്തിലൂടെ മുഴുവന്‍ താമസക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.

പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇൻഷുറൻസ്​ പരിരിക്ഷ കൂടുതൽ നിർണായകമാവും. രാജ്യത്തെ ജനസംഖ്യ വർധിക്കുന്ന പശ്​ചാത്തലത്തിൽ, എല്ലവരും ​സർക്കാർ ആരോഗ്യ മേഖലക്കായി കാത്തിരിക്കുന്നത്​ ഇൻഷുറൻസ്​ പ്രാബല്ല്യത്തിൽ വരുന്നതിലൂടെ കുറയും. ആരോഗ്യ പരിചരണത്തിൽ സർക്കാർ-സ്വകാര്യ മേഖലകളുടെ പങ്കാളിത്തം ഉറപ്പാക്കാനും കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health insuranceQatar
News Summary - Health insurance becomes mandatory in Qatar
Next Story