ആസ്റ്റർ പോസ്റ്റ് റമദാൻ ഹെൽത്ത് ചെക്കപ്പ് രജിസ്ട്രേഷൻ തുടങ്ങി
text_fieldsദോഹ: ആസ്റ്റർ മെഡിക്കൽ സെൻററിെൻറ പോസ്റ്റ് റമദാൻ ഹെൽത്ത് ചെക്കപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇരുപതോളം ലാബ് പരിശോധനകളും ഡോക്ടർ പരിശോധനകളും അടങ്ങിയ പോസ്റ്റ് റമദാൻ ഹെൽത്ത് ചെക്കപ്പ് ഇപ്പോൾ 69 റിയാലിനാണ് ലഭിക്കുക. 2020 ജൂൺ 30 വരെയാണ് ഈ പരിശോധന ലഭ്യമാകുക. 14 പരിശോധന അടങ്ങിയ കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (സി.ബി.സി), ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, യൂറിക് ആസിഡ് (കിഡ്നി), എസ്.ജി.പി.ടി (ലിവർ), ബ്ലഡ് പ്രഷർ, ബോഡി മാസ് ഇൻഡക്സ്, ശരീരപരിശോധന എന്നിവ അടങ്ങിയതാണ് ചെക്കപ്പ്. ഒപ്പം മൂന്നു മാസത്തേക്ക് പരിധിയില്ലാതെ ഡോക്ടറെ കാണാനുള്ള അവസരവും ലഭിക്കും.
റമദാനിനു ശേഷം പരിശോധനകൾ നടത്തുന്നത് നോമ്പ് എടുക്കുന്നതിലൂടെ ശരീരത്തിന് വന്നിട്ടുള്ള മാറ്റങ്ങൾ മനസ്സിലാക്കാൻ സഹായിക്കുകയും അത് റമദാൻ മാസത്തിലെ നല്ല ശീലങ്ങൾ തുടർന്നുകൊണ്ട് പോകുന്നതിന് സഹായിക്കുമെന്നും ആസ്റ്റർ മെഡിക്കൽ സെൻറർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഇേൻറണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. ഷംസീർ പാലോറ പറഞ്ഞു. ഖത്തറിലെ സി റിങ് റോഡ് (സബ് വേ സിഗ്നലിന് സമീപം), അൽ ഹിലാൽ (വഖൂദ് പെട്രോൾ സ്റ്റേഷന് സമീപം), ഇൻഡസ്ട്രിയൽ ഏരിയ (സ്ട്രീറ്റ് ഒന്നിനും ഫൂട്ട് ഓവർ ബ്രിഡ്ജിനും സമീപം), അൽ റയ്യാൻ (ഷാഫി മസ്ജിദിന് സമീപം), അൽ ഖോർ (ലുലുമാളിന് സമീപം) എന്നിവിടങ്ങളിലുള്ള മുഴുവൻ ആസ്റ്റർ മെഡിക്കൽ സെൻററിലും ഈ പരിശോധന ലഭിക്കും. ഫോൺ: 44440499.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.