Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിദ്യാർഥികൾക്ക്​...

വിദ്യാർഥികൾക്ക്​ ആരോഗ്യ സർട്ടിഫിക്കറ്റ് പരിശോധനക്കു ശേഷം മാത്രം

text_fields
bookmark_border
വിദ്യാർഥികൾക്ക്​ ആരോഗ്യ സർട്ടിഫിക്കറ്റ് പരിശോധനക്കു ശേഷം മാത്രം
cancel

ദോഹ: മാറാരോഗമുള്ള വിദ്യാർഥികൾക്കും വീട്ടിൽ വിട്ടുമാറാത്ത രോഗബാധിതരായ അടുത്ത ബന്ധുക്കളുള്ളവർക്കും നൽകുന്ന േക്രാണിക് കണ്ടീഷൻ സർട്ടിഫിക്കറ്റ് ആവശ്യമായ പരിശോധനകൾക്ക് ശേഷം മാത്രമെന്ന് എച്ച്.എം.സി പീഡിയാട്രിക് എമർജൻസി സെ​േൻറഴ്സ്​ ഡയറക്ടർ ഡോ. മുഹമ്മദ് അൽ അംരി പറഞ്ഞു. ആരോഗ്യാവസ്​ഥ പരിഗണിച്ച്​ വിദ്യാർഥി സ്​കൂളിൽ ഹാജരാകേണ്ടതുണ്ടോ എന്ന് വിശദമായി പരിശോധിക്കും. അതിനുശേഷം മാത്രമായിരിക്കും സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. കോവിഡ്​ പ്രതിരോധനടപടികളുടെ ഭാഗമായി അടച്ചിട്ട സ്​കൂളുകൾ സെപ്​റ്റംബർ ഒന്നുമുതൽ തുറന്നുപ്രവർത്തിക്കുന്നുണ്ട്​. എന്നാൽ,

വിട്ടുമാറാത്ത രോഗമുള്ള വിദ്യാർഥികളും സ്വന്തം വീട്ടിൽ മാറാരോഗമുള്ള രക്തബന്ധു ഉള്ളവർക്കും സ്​കൂളിലെത്തി പഠനം നടത്തേണ്ടതില്ല. ഇവർ ദേശീയ മേൽവിലാസ സർട്ടിഫിക്കറ്റിനോടൊപ്പം േക്രാണിക് കണ്ടീഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്നും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ചില വിദ്യാർഥികൾക്ക് മാറാരോഗങ്ങളുണ്ടാകാം, എന്നാൽ, രോഗത്തി​െൻറ തീവ്രത കുറവായിരിക്കാം. ഇതുപോലെത്തന്നെയാണ് കുട്ടികൾക്കൊപ്പം താമസിക്കുന്ന മാറാരോഗമുള്ള അടുത്ത ബന്ധുക്കളും. രോഗമുണ്ടെങ്കിലും അതി​െൻറ തീവ്രതയും ഗുരുതരാവസ്​ഥയും കുറവായിരിക്കും. ഈ സാഹചര്യത്തിൽ ഡോക്ടർ പരിശോധിക്കുകയും ആവശ്യമെങ്കിൽ മാത്രം സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നതായിരിക്കും. എല്ലാ ദീർഘകാല രോഗങ്ങളെയും പൊതുവായി കാണാൻ സാധിക്കുകയില്ല. മാറാരോഗങ്ങളുണ്ടെങ്കിലും രോഗിക്ക് സ്​കൂൾ പോകുന്നതിന് തടസ്സങ്ങളുണ്ടാകില്ല. ഈ സാഹചര്യത്തിൽ പരിശോധന അനിവാര്യമാ​െണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് -19 അതി​െൻറ എല്ലാ തീവ്രതയോടെയും നമുക്കിടയിലുണ്ടെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കോവിഡ് -19 പശ്ചാത്തലത്തിൽ ജീവിത സാഹചര്യം മാറിയത് ഉൾക്കൊള്ളാൻ കുട്ടികൾക്ക് പ്രയാസകരമായിരിക്കും. ഈ സാഹചര്യത്തിൽ രക്ഷിതാക്കളും മാതാപിതാക്കളുമാണ് കുട്ടികളെ ബോധവത്​കരിക്കേണ്ടത്. കുട്ടികളുടെ ഏത് ചോദ്യങ്ങൾക്കും മറുപടി നൽകി അവരുടെ ആശങ്കകൾ അകറ്റേണ്ടതും രക്ഷിതാക്കളുടെ ബാധ്യതയാണ്. ഡോ. അൽ അംരി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar schoolhealth certificate
Next Story